ന്യൂയോര്‍ക്ക് : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത് കോടി എണ്‍പത്തിയാറ് ലക്ഷം കടന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ച് ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 43.82 ലക്ഷം പേര്‍ മരിച്ചു. നിലവില്‍ ഒരു കോടി എഴുപത്തിരണ്ട് ലക്ഷം സജീവ കേസുകളാണ് ഉള്ളത്.
അമേരിക്കയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ ഒരു ലക്ഷത്തിനടുത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി എഴുപത്തിയേഴ് ലക്ഷമായി ഉയര്‍ന്നു. 6.38 ലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടി പിന്നിട്ടു.
ഇന്ത്യയില്‍ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി ഇരുപത്തിരണ്ട് ലക്ഷമായി ഉയര്‍ന്നു. നിലവില്‍ 3.81 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. മൂന്ന് കോടി പതിനാല് ലക്ഷം പേര്‍ രോഗമുക്തി നേടി.