ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം അഞ്ച് ലക്ഷത്തിലധികം കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിമൂന്ന് കോടി പതിമൂന്ന് ലക്ഷം കടന്നിരിക്കുന്നു. 28.58 ലക്ഷം പേര്‍ കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചു.
ഏറ്റവും കൂടുതല്‍ രോഗികളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കയിലാണ്. യുഎസില്‍ മൂന്ന് കോടി പതിമൂന്ന് ലക്ഷം രോഗബാധിതരുണ്ട്. അരലക്ഷത്തിലധികം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. മരണസംഖ്യ 5.68 ലക്ഷമായി ഉയര്‍ന്നിരിക്കുന്നു.
കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണത്തില്‍ അമേരിക്കയ്ക്ക് തൊട്ടുപിന്നില്‍ ബ്രസീലാണ്. രാജ്യത്ത് ഒരു കോടി ഇരുപത്തിയൊന്‍പത് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 40,000ത്തിലധികം പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 3.30 ലക്ഷം പേര്‍ കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചു.
കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് ഇന്ത്യയാണ്. 89,000ത്തിലധികം പേര്‍ക്കാണ് രാജ്യത്ത് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയാണ് ഇപ്പോള്‍ ലോകത്ത് ഒന്നാം സ്ഥാനത്ത്. നിലവില്‍ 6.58 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗബാധിതരുടെ 5.32 ശതമാനമാണിത്. ഫ്രാന്‍സ്(47ലക്ഷം രോഗബാധിതര്‍),റഷ്യ(45 ലക്ഷം രോഗബാധിതര്‍)എന്നീ രാജ്യങ്ങളിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്.