വാഷിംഗ്ടണ്‍ : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി നാല്‍പത്തിയെട്ട് ലക്ഷം പിന്നിട്ടു. ഇതുവരെ 34,817,610 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 1,032,709 ആയി ഉയര്‍ന്നു. 25,881,196 പേര്‍ രോഗമുക്തി നേടി. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.
അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം എഴുപത്തിയഞ്ച് ലക്ഷം കടന്നു. ഇതുവരെ 7,549,299 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 213,523 പേര്‍ മരണമടഞ്ഞു. സുഖം പ്രാപിച്ചവരുടെ എണ്ണം 4,774,463 ആയി ഉയര്‍ന്നു.
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 64 ലക്ഷത്തിലേക്ക്. ആകെ മരണങ്ങള്‍ ഇന്ന് ഒരു ലക്ഷം കടക്കുമെന്നാണ് കണക്കുകള്‍. മഹാരാഷ്ട്രയില്‍ 15,591 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതര്‍ 14,16,513 ആയി. 424 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 37,480 ആയി ഉയര്‍ന്നു.