വാഷിംഗ്ടണ്‍ : കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് ആറു ലക്ഷത്തിലേറെപ്പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 66,183,029 ആയി ഉയര്‍ന്നു. ഇതേസമയം 11,805 പേരാണ് വൈറസ് ബാധിച്ച് ലോകത്താകമാനം മരണത്തിനു കീഴടങ്ങിയത്.
ഇതോടെ ലോകത്തെ ആകെ കോവിഡ് മരണങ്ങളുടെ എണ്ണം 1,523,242 ആയി ഉയര്‍ന്നു. 45,772,067 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 18,887,720 പേര്‍ വൈറസ് ബാധിച്ച് നിലവില്‍ ചികിത്സയിലുണ്ട്. ഇതില്‍ 106,074 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയില്‍ രണ്ട് ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി നാല്‍പത്തിയേഴ് ലക്ഷം പിന്നിട്ടു. 2,85,472 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം എണ്‍പത്തിയാറ് ലക്ഷം കടന്നു.
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 95,71,559 ആയി. കഴിഞ്ഞദിവസം 36,594 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ മരണം 1,39,188 ആയി ഉയര്‍ന്നു. 90,16,289 പേരാണ് ഇതുവരെ കൊവിഡ് മുക്തരായത്. ബ്രസീലില്‍ അറുപത്തഞ്ച് ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. മരണസംഖ്യ 1,75,981 ആയി. അമ്പത്തിയേഴ് ലക്ഷം പേര്‍ സുഖം പ്രാപിച്ചു. റഷ്യയിലും ഫ്രാന്‍സിലും വീണ്ടും രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.