ന്യൂയോര്‍ക്ക് : ലോകത്ത് പുതിയതായി 534,677 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ ഇതുവരെ വൈറസ് ബാധിച്ചവരുടെ എണ്ണം 67,377,122 ആയി ഉയര്‍ന്നു. 7,534 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്.ഇതോടെ ആകെ കോവിഡ് മരണങ്ങളുടെ എണ്ണം 1,541,370 ആവുകയും ചെയ്തു. ലോകത്താകെ 46,571,781 പേരാണ് രോഗമുക്തി നേടിയത്. 19,263,971 പേര്‍ നിലവില്‍ രോഗബാധയേത്തുടര്‍ന്ന് ചികിത്സയിലുണ്ട്.
അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒന്നര കോടി പിന്നിട്ടു. 1,67,638 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,51,53,306 ആയി ഉയര്‍ന്നു. 2,88,886 പേര്‍ മരിച്ചു. 88 ലക്ഷം പേര്‍ മാത്രമാണ് രോഗമുക്തി നേടിയത്.
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 97 ലക്ഷത്തോടടുത്തു. മരണം 1.40 ലക്ഷവും പിന്നിട്ടു. ആകെ രോഗമുക്തരുടെ എണ്ണം 91 ലക്ഷം കവിഞ്ഞു. രോഗമുക്തി നിരക്ക് 94.37 ശതമാനമായി വര്‍ദ്ധിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം 4.03 ലക്ഷമായി കുറഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ബ്രസീലില്‍ അറുപത്തിയാറ് ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.1,76,962 പേര്‍ മരിച്ചു. അമ്പത്തിയേഴ് ലക്ഷത്തിലധികം പേര്‍ സുഖംപ്രാപിച്ചു. രോഗബാധിതരുടെ എണ്ണത്തില്‍ റഷ്യയാണ് ലോകത്ത് നാലാം സ്ഥാനത്ത്.