ന്യൂയോര്‍ക്ക് : ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപത്തിയെട്ട് ലക്ഷം പിന്നിട്ടു. രോഗവ്യാപനവും രൂക്ഷമായി തുടരുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം നാല് ലക്ഷത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി എണ്‍പത്തിരണ്ട് ലക്ഷം കടന്നു. നിലവില്‍ രണ്ട് കോടി പത്തൊന്‍പത് ലക്ഷം പേരാണ് ചികിത്സയിലുള്ളത്. ഇന്ത്യയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ കുത്തനെ ഉയരുകയാണ്. ഇന്നലെ 68,000ത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗനിരക്കാണിത്. ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി ഇരുപത് ലക്ഷം കടന്നു.