ന്യൂയോര്‍ക്ക് : ലോകത്ത് കോവിഡ് വ്യാപനം മൂലം മരിച്ചവരുടെ എണ്ണം 33.83 ലക്ഷം പിന്നിട്ടു. മരണസംഖ്യ ഇന്നലെ മാത്രം 11,000ത്തിലധികം. കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 16.31 ലക്ഷം കടന്നതായാണ് റിപ്പോര്‍ട്ട്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ആറ് ലക്ഷത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്.
നിലവില്‍ ഒരുകോടി എഴുപത്തിരണ്ട് ലക്ഷം പേര്‍ ചികിത്സയിലുണ്ട്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയാണ് ലോകത്ത് ഒന്നാം സ്ഥാനത്ത്. രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക തന്നെയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത്. യുഎസില്‍ മൂന്ന് കോടി മുപ്പത്തിയാറ് ലക്ഷം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ ആറ് ലക്ഷത്തോട് അടുത്തു.