റാന്നി : ‘ലോകത്തെ അറിയാം ലോകകപ്പിലൂടെ’ റാന്നി ബി.ആർ.സിയുടെ തനത് പരിപാടിക്ക് തുടക്കമായി. കടുമീൻചിറ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിൽ നാറാണം മൂഴി പഞ്ചായത്ത് പ്രസിഡണ്ട് ബീന ജോബി ബ്ലോക്ക് തല ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് മനോജ് ഇ കെ അധ്യക്ഷനായി. ബിപിസി ഷാജി എ സലാം വിഷയാവതരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജൻ നീറംപ്ലാക്കൽ, സ്കൂൾ പ്രിൻസിപ്പൽ ബിനു എസ്,പ്രഥമാധ്യാപിക മീന പി,സി ആർ സി കോ-ഓർഡിനേറ്റർ ദീപ്തി എസ്,സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ വിഞ്ചു വി ആർ,സീമ എസ്. പിള്ള അധ്യാപകരായ സന്തോഷ് ബാബു ടി.ജി,ബിനിൽ കുമാർ എസ്. എൽ, റഹ്മത്തുല്ലാ ഖാൻ, ചാന്ദിനി ടി. എന്നിവർ സംസാരിച്ചു.
സ്കൂൾ സാമൂഹ്യശാസ്ത്രം ക്ലബ്ബിന്‍റെ നേതൃത്വത്തിൽ വിവിധ ക്ലാസുകൾ തയ്യാറാക്കിയ 75 ൽ പരം കൊളാഷുകൾ പ്രദർശിപ്പിച്ചു. പതാക ക്വിസ്,പതാക പ്രദർശനം, ഗോളടി മത്സരം, ഫുട്ബോൾ പ്രവചന മത്സരം എന്നിവ നടന്നു. ഭൂപട വായന, 32 രാജ്യങ്ങളിൽ നിന്ന് 192ലേക്ക് (രാജ്യങ്ങളുടെ പ്രാഥമിക വിവരശേഖരണം) തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ വിവിധ വിദ്യാലയങ്ങൾ നടക്കുന്നു. ഫുട്ബോൾ മത്സരങ്ങൾ തുടങ്ങുന്നതിനു മുമ്പ് തന്നെ സബ്ജില്ലയിലെ സാമൂഹ്യശാസ്ത്ര അധ്യാപകർക്ക് ഓൺലൈൻ പരിശീലനം നൽകിയിരുന്നു. ഇടവേളകളിലും ഒഴിവ് ദിവസങ്ങളിലും കുട്ടികൾക്ക് സ്വയം ചെയ്യാവുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്.
ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക. പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍ വെബ് ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.