കുവൈത്ത് സിറ്റി: ലോകകപ്പിലേക്കുള്ള യോഗ്യതാ മത്സരത്തിൽ കുവൈത്തിന് വീണ്ടും സമനില. ജോർഡാനുമായുള്ള മത്സരം ചൊവ്വാഴ്ച 1-1 സമനിലയിൽ പിരിഞ്ഞു. കുവൈത്ത് ജാബിർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 21ാം മിനിറ്റിൽ യസാൻ അൽ നൈമത്തിലൂടെ ജോർഡാൻ മുന്നിലെത്തി കാണികളെ ആകെ ഞെട്ടിച്ചു. തന്നതിന് പകരമായി മറുപടി ഗോൾ തിരിച്ചടിക്കാൻ കുവൈത്ത് പരിശ്രമിച്ചെങ്കിലും ലക്ഷ്യം ഫലം കണ്ടില്ല. എന്നാൽ രണ്ടാം പകുതിയിൽ കുവൈത്തിന്റെ ആശ്വാസഗോൾ എത്തി. 68ാം മിനിറ്റിൽ മുഹമ്മദ് ദഹാസമാണ് കളിയിൽ സമനില ഗോൾ നേടിയത്. കുവൈത്ത് ടീം എതിരാളികളുടെ നിരയിലേക്ക് കാണികളുടെ പിന്തുണയോടെ തുടർച്ചയായ ആക്രമണം നടത്തിയെങ്കിലും വിജയ ഗോൾ നേടാനായില്ല. ഇതോടെ മത്സരം 1-1 സമനിലയിൽ അവസാനിക്കുകയായിരുന്നു. ദക്ഷിണ കൊറിയ, ഇറാഖ്, ജോർഡാൻ, ഒമാൻ, പലസ്തീൻ രാജ്യങ്ങൾ ഉൾപ്പെടുന്ന ഗ്രൂപ് ബിയിൽ കുവൈത്തിന്റെ ആറു മത്സരങ്ങൾ ഇതോടെ പൂർത്തിയായി. നിലവിൽ നാല് പോയന്റുമായി അഞ്ചാം സ്ഥാനത്താണ് ഗ്രൂപ്പിൽ കുവൈത്ത്. അടുത്ത മാർച്ചിൽ ഇറാഖ്, ഒമാൻ, ജൂണിൽ പലസ്തീൻ, ദക്ഷിണ കൊറിയ എന്നിവക്കെതിരെയാണ് കുവൈത്തിന്റെ അടുത്ത മത്സരങ്ങൾ. 14 പോയന്റുമായി ദക്ഷിണ കൊറിയ ഗ്രൂപ്പിൽ ഒന്നാമതും ഇറാഖ് രണ്ടാമതും ജോർഡാൻ മൂന്നാമതും പലസ്തീൻ ആറാം സ്ഥാനത്തുമാണ്. ഗ്രൂപ്പിൽനിന്ന് ആദ്യ രണ്ട് സ്ഥാനങ്ങളിൽവരുന്നവർ നേരിട്ട് ലോകകപ്പിന് യോഗ്യത നേടും. മൂന്നും നാലും സ്ഥാനക്കാർ നാലാം റൗണ്ടിലേക്ക് കടക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1