കോന്നി: കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ
ലോക പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. കോന്നി ഗാന്ധി സ്ക്വയറിൽ സംഘടിപ്പിച്ച ചടങ്ങുകൾ സ്കൂൾ മാനേജർ എൻ. മനോജ് ഉദ്ഘാടനം ചെയ്തു.
കുട്ടികളും അധ്യാപകരും അനധ്യാപകരും രക്ഷിതാക്കളും ചേർന്ന് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു. തുടർന്ന് പരിസ്ഥിതി ഗാനം, കവിത എന്നിവയുടെ അവതരണം കുട്ടികൾ നടത്തി. പരിസ്ഥിതി ഗാനവുമായി കൂട്ടിയിണക്കിയുള്ള നൃത്തരൂപത്തിന്റെ അവതരണം വ്യത്യസ്തത പുലർത്തി. വിദ്യാർത്ഥികൾക്കായി പോസ്റ്റർ, ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചുകൊണ്ട് പേപ്പർ നിർമ്മിത ഉൽപ്പന്നങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുകയും അതുവഴി പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ, ഉപയോഗശേഷം മണ്ണിൽ നിക്ഷേപിച്ചാൽ വിത്തുകൾ പൊട്ടിമുളയ്ക്കുന്ന പേപ്പർ നിർമ്മിത പേനകൾ കുട്ടികൾക്ക് സമ്മാനിച്ചു.
തുടർന്ന് സ്കൂൾ അങ്കണത്തിൽ പ്രത്യേകമായി ഒരുക്കിയ സ്ഥലത്ത് മാവിൻ തൈ നട്ടു. ഒരുവർഷം നീണ്ടുനിൽക്കുന്ന തുടർപ്രവർത്തനങ്ങളുടെ ഭാഗമായി പേപ്പർ ക്യാരിബാഗ് നിർമ്മാണം, പാഴ് വസ്തുക്കൾ ഉപയോഗിച്ചുള്ള അലങ്കാരവസ്തുക്കളുടെ നിർമ്മാണം എന്നിവയും ആസൂത്രണം ചെയ്യുന്നുണ്ട്. സ്കൂൾ പി.ടി.എ. പ്രസിഡന്റ് മനോജ് പുളിവേലില്‍ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ആർ.സുരേഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി ശ്രീജ വി., എസ്.ആർ.ജി.കൺവീനർ ലേഖ എസ്., മാനേജ്മെന്റ് പ്രതിനിധി എസ്. സന്തോഷ് കുമാർ, അധ്യാപകരായ ആരോമൽ എ., വിജയകുമാർ പി.ആർ., സ്മിത എസ്.നായർ, മേഘ മോഹൻ, ശ്രീജ എസ്., മായ ടി.എൻ., വിധു ആർ. തുടങ്ങിയവർ പങ്കെടുത്തു.