തൃശൂർ : ഒരു വേദിയിൽ ഏറ്റവും കൂടുതൽ കരാട്ടേ ബ്ലാക്ക് ബെൽറ്റ് സമ്മാനിച്ച
വേൾഡ് ഫെഡറേഷൻ ഓഫ് ഷോട്ടോകാൻ കരാട്ടേ ഓർഗനൈസേഷന്
യു.ആർ.എഫ് ലോക റെക്കാേഡ്. ഡിസംബർ 27 ന് തൃശൂർ ഐ.ഇ.എസ് എഡ്യുക്കേഷൻ സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യു.ആർ.എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് ഡബ്ല്യു.എഫ്.എസ്.കെ ചെയർമാൻ ഗ്രാൻഡ് മാസ്റ്റർ മുഹമ്മദ് ആഷിക്കിന് കൈമാറി. എക്സൈസ് ഡപ്യുട്ടി കമ്മിഷണർ സുനു സി ഫലകവും തൃശൂർ സിറ്റി പോലീസ് എ.എസ്.പി ഹാർദിക്മീന ഐ.പി.എസ് മെഡലും സമ്മാനിച്ചു. ക്യാപ്റ്റൻ മുഹമ്മദ് അസിസ് ഷെർഫി (യു.എ. ഇ) മുഖ്യാതിഥിയായിരുന്നു.
ഇന്ത്യ കൂടാതെ ബഹറിൻ, ഖത്തർ, യു. എ. ഇ , ഒമാൻ, യു.കെ, യു.എസ്.എ കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കർശന നിബന്ധനകൾക്ക് വിധേയമായി 404 പേരെയാണ് ബ്ലാക്ക് ബെൽറ്റ് ഡിപ്ലോമ ക്കായി തിരഞ്ഞെടുത്തത്. തദവസരത്തിൽ കരാട്ടേയിലെ പരമോന്നത ബഹുമതിയായ 10th ഡിഗ്രി റെഡ് ബെൽട്ടും ഡിപ്ലോമ സർട്ടിഫിക്കറ്റും അഞ്ചു രാജ്യത്തെ ചീഫ് ഇൻസ്‌ട്രക്ടർമാരുടെയും എക്സൈസ് കമ്മിഷണർ സുനു.സി, ഫാ. റെനി ഫ്രാൻസിസ്, ജുബിലി മിഷൻ മെഡിക്കൽ കോളജ് ഡയറക്ടർ, മുഹമ്മദ് ഷെജിർ അലി, ഡോ. മുഹമ്മദ് ഷെലിൻ എന്നീ വിശിഷ്ടാടിദികളുടെയും സാന്നിധ്യത്തിൽ ഡബ്ല്യൂ എഫ് എസ് കെ ഡയറക്ടർ ബോർഡ് കൈമാറി. റെൻഷി വിനുപ് എൻ.എസ്. ക്യോഷി ഇ.കെ. അജയൻ, ക്യോഷി കുഞ്ഞിമുഹമദ്, ഷിഹാൻ അബു താഹിർ, റെൻഷി ലിയാക്കലി, റെൻഷി ഷാബിൻ, റെൻഷി മുഹമ്മദ് ആഷിക്ക് എന്നിവർ പ്രസംഗിച്ചു.