മല്ലപ്പള്ളി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പച്ചമുളക് ചെടിക്ക് യു. ആർ.എഫ് ലോക റെക്കോർഡ്. കല്ലൂപ്പാറ കടമാൻകുളം മേട്ടിൻപുറത്ത് ജെയിംസ് ഏബ്രഹാമിൻ വീട്ടുമുറ്റത്ത് 17.4 അടി ഉയരത്തിൽ വളർന്ന പച്ചമുളകു ചെടിയാണ് കൽക്കത്ത ആസ്ഥാനമായുള്ള യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിൻ്റെ റെക്കോർഡ് ബുക്കിൽ ഇടം പിടിച്ചത്. കല്ലുപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എബി മേക്കരിങ്ങാട്ട് സർട്ടിഫിക്കറ്റ് കൈമാറി. കൃഷി ഓഫിസർ പ്രവീണഫലകവും യു.ആർ.എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് മെഡലും നൽകി. ഒരു മാസം മുമ്പ്
കല്ലൂപ്പാറ കൃഷി ഓഫീസർ എ.പ്രവീണയുടെ നേതൃത്വത്തിലുള്ള സംഘം അളവുകളും ഇനവും രേഖപെടുത്തിയിരുന്നു. കഴിഞ്ഞ ജൂണിൽ മല്ലപ്പള്ളി ചന്തയിലെ വിൽപനക്കാരനിൽ നിന്ന് വാങ്ങിയ തൈകൾക്കൊപ്പം കിട്ടിയ മുളകു ചെടികൾ വീടിന് സമീപം നട്ടു. സാധാരണ പരിചരണവും നൽകി. ഒരുചെടിക്ക് മാത്രം അസാധാരണ വളർച്ച കണ്ടതോടെ ജെയിംസ് വീടിന്റെ ബീമിൽ താങ്ങുകാൽ ഉപയോഗിച്ച് ചെടിയെ കേടുകൂടാതെ സംരക്ഷിച്ചു. വളർച്ചപോലെ ഉത്പാദനത്തിലും മികച്ചു നിൽക്കുന്നു. വാർഡ് മെമ്പർ പി. ജ്യോതി, കൃഷി വകുപ്പ് ഉദ്ദ്യോഗസ്ഥൻ സി.ബിനിഷ്, അനിഷ് സെബാസ്റ്റ്യൻ എന്നിവർ സന്നിഹിതരായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1