പത്തനംതിട്ട : ലോകമണ്ണ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഓമല്ലൂര്‍ പഞ്ചായത്ത് മിനി ഓഡിറ്റോറിയത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. മണ്ണ് പര്യവേഷണ-മണ്ണ് സംരക്ഷണവകുപ്പിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ലോകമണ്ണ് ദിനാഘോഷത്തിന്റെ ഭാഗമായുള്ള മണ്ണ് ദിനപ്രതിജ്ഞ സോയില്‍ സര്‍വേ ഓഫീസര്‍ അമ്പിള്‍ വര്‍ഗീസ് ചൊല്ലിക്കൊടുത്തു. സ്‌കൂള്‍ കുട്ടികള്‍ക്കായി നടന്ന ജില്ലാതല മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി നിര്‍വഹിച്ചു.
ജില്ലാകൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍ സുനില്‍കുമാര്‍ ഓമല്ലൂര്‍ പഞ്ചായത്തിന്റെ മണ്ണ് ഫലഭൂയിഷ്ഠിത മാപ്പിന്റെ പ്രകാശനം നിര്‍വഹിച്ചു. നൂതന സാങ്കേതികവിദ്യ പച്ചക്കറിയില്‍ എന്ന വിഷയത്തില്‍ കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു. കര്‍ഷകര്‍ക്കായി സൗജന്യമണ്ണ് പരിശോധനയും പച്ചക്കറിവിത്തുകളുടെ വിതരണവും നടന്നു. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മണ്ണ് പര്യവേഷണ അസിസ്റ്റന്റ് ഡയറക്ടര്‍ വി ജസ്റ്റിന്‍, സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ കോശികുഞ്ഞ്, ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത് അംഗം വി ജി ശ്രീവിദ്യ എന്നിവര്‍ പങ്കെടുത്തു.