പത്തനംതിട്ട : ശുചിത്വ മിഷൻ സംഘടിപ്പിച്ച ലോക ടോയിലറ്റ് ഡേ ക്യാമ്പയിൻ 2024 സമാപിച്ചു. ക്യാമ്പയിൻ സമാപനത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പൻ ജില്ലയിലെ ഐഎച്ച്എച്ച്എൽ (വ്യക്തിഗത ഗാർഹിക ശൗചാലയം) ഗുണഭോക്താക്കളെ ആദരിച്ചു. മികച്ച രീതിയിൽ പരിപാലിക്കുന്ന പൊതു ശൗചാലങ്ങൾക്കുളള ആദരം ബ്ലോക്ക്/ ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിൽ നിന്ന് ഏറ്റുവാങ്ങി. ജില്ല പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിൽ നടന്ന പരിപാടിയിൽ ജില്ലയിലെ തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ, തദ്ദേശ സ്ഥാപന ഉന്നത ഉദ്യോഗസ്ഥർ, ജില്ല പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 2024 നവംബർ 16 ന് തുടങ്ങിയ ക്യാമ്പയിൻ കാലയളവിൽ നിരവധി പുതിയ അപേക്ഷകരെ പത്തനംതിട്ട ശുചിത്വ മിഷൻ ഐഎച്ച്എച്ച്എൽ പദ്ധതിയുടെ ഭാഗമാക്കിയിരുന്നു.
ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളും ഗ്രാമപഞ്ചായത്തുകളും പോസ്റ്റർ പ്രകാശനം, ക്ലീനിംഗ് ഡ്രൈവ്, ശുചീകരണ തൊഴിലാളികൾക്കുളള ആദരം തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിച്ച് ക്യാമ്പയിന്റെ ഭാഗമായിരുന്നു. കോഴഞ്ചേരി സ്റ്റേഡിയം ജംഗ്. ടേക്ക് എ ബ്രേക്ക്, പന്തളം കുളനട ടേക്ക് എ ബ്രേക്ക്, ആറന്മുള ടേക്ക് എ ബ്രേക്ക്, നെടുമ്പ്രം ടേക്ക് എ ബ്രേക്ക്, ഇരവിപേരൂർ ടേക്ക് എ ബ്രേക്ക് എന്നിവയ്ക്കാണ് ക്യാമ്പയിൻ കാലയളവിൽ മികച്ച പൊതു ശൗചാലങ്ങൾക്കുളള ആദരവ് ലഭിച്ചത്. ജില്ല ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ (ഐഇസി) അനൂപ് ശിവശങ്കരപ്പിള്ള, ശുചിത്വ മിഷൻ ഡിഇഒ ജെയിംസ് ജോർജ്ജ്, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ അശ്വതി എന്നിവർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.