ലോകത്തിലെ ഏറ്റവും വില കൂടിയ വെള്ളത്തിന്റെ വില എത്രയെന്നറിയാമോ. കേള്‍ക്കുമ്പോള്‍ പലരും മൂക്കത്ത് വിരല്‍ വെച്ചേക്കാം. മുക്കാല്‍ ലിറ്ററിന് വില 45 ലക്ഷമാണ് വില. ഈ വെള്ളത്തിന്റെ പേരും അല്പം കനത്തില്‍ തന്നെയാണ്. അക്വ ഡി ക്രിസ്റ്റല്ലോ ട്രിബ്യൂട്ടോ മോഡിഗ്ലിയാനി എന്നാണ് ഈ വെള്ളത്തിന്റെ പേര്. 750 മില്ലി ലിറ്ററിന്റെ ഒരു കുപ്പിക്ക് 45 ലക്ഷമാണ് വില. ഗിന്നസ് ബുക്കില്‍ വരെ ഈ വെള്ളം ഇടം നേടിയിട്ടുണ്ട്.
24 കാരറ്റ് സ്വര്‍ണം കൊണ്ടാണ് ഈ വെള്ളക്കുപ്പി നിര്‍മിച്ചിരിക്കുന്നത്. അക്വാ ഡി ക്രിസ്റ്റല്ലോയില്‍ ഭൂമിയിലെ മൂന്ന് വ്യത്യസ്ത പോയിന്റുകളില്‍ നിന്നുള്ള വെള്ളമാണ് ചേര്‍ത്തിരിക്കുന്നത്. ഫ്രാന്‍സിലും ഫിജിയിയും ഐസ്ലാന്‍ഡില്‍ നിന്നുമാണ് വെള്ളം ശേഖരിച്ചിരിക്കുന്നത്. അക്വാ ഡി ക്രിസ്റ്റല്ലോ ട്രിബ്യൂട്ടോ സാധാരണ കുടിവെള്ളത്തേക്കാള്‍ ഊര്‍ജം നല്‍കുമെന്നും പറയപ്പെടുന്നു.