Wednesday, July 2, 2025 11:40 am

വീണ്ടും പെൻഷൻ മുടങ്ങി ; വലഞ്ഞ് കെ.എസ്.ആർ.ടി.സി പെൻഷൻകാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ദീർഘകാല കരാറുണ്ടായിട്ടും കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണം വീണ്ടും മുടങ്ങി. മാസം പകുതി പിന്നിട്ടിട്ടും പെൻഷൻ കിട്ടാതായതോടെ മരുന്ന് വാങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് പെൻഷൻകാർ. 41,000 പെൻഷൻകാരാണ് വലയുന്നത്. ധനവകുപ്പിൽനിന്ന് പണം അനുവദിക്കാത്തതാണ് പെൻഷൻ മുടങ്ങാൻ കാരണമെന്ന് അധികൃതർ പറയുന്നു.

എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപ് കെ.എസ്.ആർ.ടി.സി പെൻഷൻ സഹകരണ ബാങ്കുകൾ വഴി വിതരണം ചെയ്യണമെന്ന് കരാറുണ്ട്. ധനവകുപ്പിൽനിന്ന് ലഭിക്കേണ്ട കുടിശിക ഉയർന്നതാണ് പെൻഷൻ മുടങ്ങാൻ കാരണമെന്ന് സഹകരണ ബാങ്ക് അധികൃതർ പറയുന്നു. കുടിശിക തീർക്കാതെ പെൻഷൻ നൽകില്ലെന്നാണ് സഹകരണ വകുപ്പിന്റെ നിലപാട്.

210 കോടി രൂപയാണ് കുടിശിക ഇനത്തിൽ സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിന് നൽകാനുള്ളതെന്നാണ് വിവരം. പെൻഷൻ വിതരണം മുടങ്ങുന്നത് ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും വിധികളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ട്രാൻസ്പോർട്ട് പെൻഷനേഴ്സ് ഫ്രണ്ട് നിയമനടപടികളിലേക്ക് കടന്നിരിക്കുകയാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഒരിക്കൽ റൗഡിയായിരുന്നയാൾ എല്ലാകാലവും അങ്ങനെ ആകണമെന്നില്ല ; ഹൈക്കോടതി

0
കൊച്ചി: എട്ടുവർഷമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടാത്ത യുവാവിനെ റൗഡി ലിസ്റ്റിൽ നിന്ന് ഒഴിവാക്കണമെന്ന്...

കൂടൽ-മാങ്കോട് വൈദ്യുതത്തൂണിടാനെടുത്ത കുഴിയിൽ അകപെട്ട പശുവിനെ ഒന്നരമണിക്കൂർ പരിശ്രമത്തിൽ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന്...

0
കൂടൽ : വൈദ്യുതത്തൂണിടാനെടുത്ത കുഴിയിൽ അകപ്പെട്ട പശുവിനെ ഒന്നരമണിക്കൂർ പരിശ്രമത്തിൽ...

പാർട്ടി വിടാനുള്ള സാധ്യത അൻവറിനെ മുന്നേ അറിയിച്ചിരുന്നുവെന്ന് എൻ കെ സുധീർ

0
തൃശൂർ : പാർട്ടി വിടാനുള്ള സാധ്യത അൻവറിനെ മുന്നേ അറിയിച്ചിരുന്നുവെന്ന് മുൻ...

വള്ളംകുളം മുതൽ കോഴഞ്ചേരി വരെയുള്ള ഭാഗത്തെ റീടാറിങ് അനിശ്ചിതത്വത്തിൽ

0
പുല്ലാട് : തിരുവല്ല-കുമ്പഴ മിനി ഹൈവേയുടെ വള്ളംകുളം മുതൽ കോഴഞ്ചേരി...