ദില്ലി: ലൈംഗികാരോപണവിധേയനായ ബ്രിജ് ഭൂഷണിനെതിരായ പരാതികളില്‍ അന്വേഷണം. ഈ മാസം 15 നകം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ഗുസ്തി താരങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കി. ഈ സാഹചര്യത്തില്‍ താരങ്ങള്‍ സമരം താല്‍കാലികമായി നിര്‍ത്തി. അന്വേഷണം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ജൂണ്‍ 15 വരെ സമയം തേടിയെന്ന് സാക്ഷി മാലിക് പറഞ്ഞു. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറുമായി നടത്തിയ മാരത്തോണ്‍ ചര്‍ച്ചക്ക് ശേഷമാണ് സാക്ഷി മാലിക്കിന്റെ പ്രതികരണം.
പ്രതിഷേധം അവസാനിപ്പിച്ചിട്ടില്ലെന്നും ജൂണ്‍ 15 നുള്ളില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം തുടരുമെന്നും സാക്ഷി മാലിക് പ്രതികരിച്ചു.വിഷയം കര്‍ഷക നേതാക്കളുമായിട്ട് ചര്‍ച്ച ചെയ്യുമെന്നും സാക്ഷി മാലിക് കൂട്ടിച്ചേര്‍ത്തു. പോലീസ് അന്വേഷണം ജൂണ്‍ 15 നകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു. അത് വരെ പ്രതിഷേധങ്ങള്‍ ഒഴിവാക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചുവെന്ന് ബജ്‌റംഗ് പുനിയ വ്യക്തമാക്കി.