ദില്ലി: ഗുസ്തി താരങ്ങളുടെ പരാതിയെ തുടര്‍ന്ന് ദില്ലി പോലീസ് ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷന്റെയും ഡബ്ല്യൂഎഫ്‌ഐ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിന്റെയും മൊഴി രേഖപ്പെടുത്തി. ചില രേഖകളും പോലീസ് ആവശ്യപ്പെട്ടതായും താരങ്ങളുടെ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ബ്രിജ് ഭൂഷന്‍ നിഷേധിച്ചതായുമാണ് സൂചന.
ബ്രിജ് ഭൂഷനെതിരായ ഗുസ്തി താരങ്ങളുടെ സമരം 20-ാം ദിവസത്തിലേക്ക് കടക്കുകയാണ്. ഗുസ്തി താരങ്ങള്‍ കോടതിയെ സമീപിച്ച ഘട്ടത്തില്‍ ബ്രിജ് ഭൂഷനെതിരായ കേസില്‍ ഉടന്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദില്ലി പോലീസിനോട് കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദില്ലി പോലീസ് റോസ് അവന്യൂ കോടതിയില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കിയത്.