Tuesday, July 8, 2025 4:49 am

എഴുത്തുകാരി ദേവകി നിലയങ്ങോട് അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ: എഴുത്തുകാരിയും സാമൂഹിക പരിഷ്കര്‍ത്താവുമായ ദേവകി നിലയങ്ങോട് അന്തരിച്ചു. 95 വയസായിരുന്നു. തൃശ്ശൂരിലെ വസതിയിൽ ഉച്ചയ്ക്ക് 12.15 നായിരുന്നു അന്ത്യം. സ്കൂളിൽ പോകാതെ മലയാളവും ഇംഗ്ലീഷും പഠിച്ചെടുത്ത് എഴുപത്തിയഞ്ചാമത്തെ വയസിൽ എഴുത്ത് തുടങ്ങി സാഹിത്യലോകത്ത് തനതിടം കണ്ടെത്തിയ പ്രതിഭയാണ് ദേവകി നിലയങ്ങോട്. പകരാവൂർ മനയിൽ കൃഷ്‌ണൻ സോമയാജിപ്പാടിൻ്റെയും പാർവ്വതി അന്തർജ്ജനത്തിൻ്റെയും മകളായി 1928-ൽ പൊന്നാനിക്കടുത്ത്‌ മൂക്കുതലയിലാണ് ദേവകി നിലയങ്ങോട് ജനിച്ചത്.

പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനുമായ പി. ചിത്രൻ നമ്പൂതിരിപ്പാടിൻ്റെ സഹോദരിയാണ്. 1943-ൽ ചാത്തന്നൂർ നിലയങ്ങോട്‌ മനയിലെ രവി നമ്പൂതിരിയെ വിവാഹം കഴിച്ചു. സതീശൻ, ചന്ദ്രിക, കൃഷ്‌ണൻ, ഗംഗാധരൻ, ഹരിദാസ്‌, ഗീത എന്നിവർ മക്കളാണ്. മക്കളിൽ ചന്ദ്രിക വിവാഹം കഴിച്ചിരിക്കുന്നത് മലയാള ചലച്ചിത്ര സംവിധായകനും, എഴുത്തുകാരനുമായ കെ. രവീന്ദ്രനെയാണ്. കാലപ്പകർച്ചകൾ, യാത്ര: കാട്ടിലും നാട്ടിലും, നഷ്‌ടബോധങ്ങളില്ലാതെ–ഒരു അന്തർജ്ജനത്തിൻ്റെ ആത്മകഥ, അന്തർജനം- മെമ്മറീസ് ഓഫ് നമ്പൂതിരി വുമൺ എന്നിവയാണ് പ്രധാന കൃതികൾ.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം. സ്വകാര്യ...

പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും

0
ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്- പട്ടികവര്‍ഗം...

അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വായനാപക്ഷാചരണ താലൂക്ക് സമാപനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായനാപക്ഷാചരണ സമാപനവും...