കോഴിക്കോട്: എഴുത്തുകാർ ഒരിക്കലും കക്ഷിരാഷ്ട്രീയത്തിന്റെ വക്താക്കളാകരുതെന്ന് എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ പറഞ്ഞു. സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ വിദ്യാർത്ഥികളുടെ യുഎഇയിലെ കൂട്ടായ്മയായ സെഡ്ജിസിഎ യുഎഇ ചാപ്റ്റർ കോഴിക്കോട് സംഘടിപ്പിച്ച സാമൂര്യൻസ് ലിറ്ററേച്ചർ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുത്തുകാർക്ക് രാഷ്ട്രീയകാഴ്ചപ്പാടുകൾ വേണം. പക്ഷേ കക്ഷിരാഷ്ട്രീയത്തിന് അവർ അടിമപ്പെടരുത്. അത്തരം അവസ്ഥവന്നാൽ പല ജനദ്രോഹകാര്യങ്ങൾക്കും അവർ മൗനംപാലിക്കുന്ന മാനസികാവസ്ഥയുണ്ടാവും. അത് എഴുത്തുകാരന് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.
എഴുത്തുകാരി ഷബിത ‘വാക്കുകളുടെ വൈഭവം’ വിഷയത്തിൽ നടന്ന ചർച്ച നയിച്ചു. ചാപ്റ്റർ പ്രസിദ്ധീകരിച്ച ‘ബോധിവൃക്ഷത്തണലിൽ’ എന്ന പുസ്തകത്തിന്റെ ഭാഗമായി പ്രവർത്തിച്ചവർക്ക് ഉപഹാരങ്ങൾ സമർപ്പിച്ചു. പുസ്തകത്തിലെ ലേഖകനായ രഞ്ജൻ പി.ടി.യെ അനുസ്മരിച്ചു. തുടർവർഷങ്ങളിലും സാഹിത്യോത്സവം നടത്തുമെന്ന് പ്രോഗ്രാം കൺവീനർ പി.ടി. അരുൺ അറിയിച്ചു. എയു സ്മാൾ ഫിനാൻസ് ബാങ്ക്, മൈജി, വജ്ര ഡിസൈനർ സ്റ്റോർ, ഫ്രന്റ്‌സ് ഓഫ് സെഡ്ജിസിഎ യുഎഇ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033