Thursday, May 8, 2025 11:32 am

ഡബ്ല്യുടിഒ ഫിഷറീസ് സബ്സിഡി : വികസ്വര രാജ്യങ്ങളെ പ്രത്യേകമായി പരിഗണിക്കണമെന്ന് വിദഗ്ധർ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മത്സ്യമേഖലയിൽ സബ്‌സിഡി നിർത്തലാക്കുന്ന ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) കരാറിൻമേലുള്ള ചർച്ചകളിൽ ചെറുകിട മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിന് ഊന്നൽ നൽകണമെന്ന് ആവശ്യം. സബ്‌സിഡി വിഷയത്തിൽ വികസ്വര രാജ്യങ്ങളെ പ്രത്യേകമായി പരിഗണിക്കണമെന്ന് കൊച്ചിയിൽ നടന്ന പാനൽ ചർച്ചയിൽ വിദഗ്ധർ നിർദേശിച്ചു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനവുമായി (സിഎംഎഫ്ആർഐ), സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) എന്നിവരുമായി സഹകരിച്ച് ബേ ഓഫ് ബംഗാൾ പ്രോഗ്രാം-ഇന്റർ ഗവൺമെന്റൽ ഓർഗനൈസേഷൻ (ബിഒബിപി-ഐജിഒ) സംഘടിപ്പിച്ച ചർച്ചയിൽ ഫിഷറീസ് ശാസ്ത്രജ്ഞർ, സാമ്പത്തിക വിദഗ്ധർ, വ്യാപാര-നിക്ഷേപ-നിയമ രംഗത്തെ വിദഗ്ധർ എന്നിവർ പങ്കെടുത്തു.

മത്സ്യമേഖലയിൽ വികസ്വര രാജ്യങ്ങളും വികസിത രാജ്യങ്ങളും വലിയ അന്തരമാണുള്ളത്. മുൻകാലങ്ങളിൽ, സബ്‌സിഡികൾ മുഖേനയാണ് വികസിത രാജ്യങ്ങൾ അവരുടെ ഫിഷറീസ് രംഗം വൻവ്യവസായമാക്കി മാറ്റിയത്. ഇതിലൂടെ, വ്യാവസായിക യാനങ്ങൾ നിർമിച്ച് പരിസ്ഥിതി ആഘാതങ്ങൾ പരിഗണിക്കാതെ വൻതോതിൽ വിഭവചൂഷണം നടത്തി. എന്നാൽ, ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിലെ മീൻപിടുത്തം ചെറുകിട മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാണ്. മാത്രമല്ല, രാജ്യത്ത് ഭക്ഷ്യഭദ്രതതയെ താങ്ങിനിർത്തുന്നതിൽ മത്സ്യമേഖല സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. അതിനാൽ ഈ കരാറിൻമേലുള്ള ചർച്ചകൾ മത്സ്യബന്ധന മേഖലയിലെ സുസ്ഥിര വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ചെറുകിട മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുന്നതിലും ഊന്നൽ നൽകണമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് പറഞ്ഞു. ലോക ഭക്ഷ്യ കാർഷിക സംഘടനയെ (എഫ് എ ഒ) പ്രതിനിധീകരിച്ച് സാമ്പത്തിക വിദഗ്ധ പിനർ കർക്കയ സംസാരിച്ചു. മത്സ്യമേഖലയിൽ സുസ്ഥിരത ഉറപ്പാക്കാൻ കരാർ പ്രയോജനകരമാകുമെന്ന് അവർ പറഞ്ഞു.

എന്നാൽ കരാറിലെ നിർവചനങ്ങളും പല വ്യവസ്ഥകളും ആശങ്കാജനകമാണെന്ന് ചർച്ചയിൽ സംസാരിച്ച വിദഗ്ധർ അഭിപ്രായപ്പെട്ടു. കരാറിൽ സൂചിപ്പിച്ച അമിതമത്സ്യബന്ധനം, നിയമവരുദ്ധ മീൻപിടുത്തം, അമിതചൂഷണം എന്നിവ കൃത്യമായി വിലയിരുത്താൻ ശാസ്ത്രീയ പിന്തുണ ആവശ്യമാണ്. ഇതിന്, വിവിധ രാജ്യങ്ങൾ തമ്മിൽ സഹകരണം ആവശ്യമാണ്. ചൈന പോലുള്ള പ്രധാന മത്സ്യബന്ധന രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ സബ്സിഡി വളരെ കുറവാണ്. സബ്സിഡികൾ പ്രതിശീർഷ അടിസ്ഥാനത്തിൽ കണക്കാക്കുകയാണ് വേണ്ടതെന്നും പാനൽ ചർച്ചയിൽ നിർദേശം വന്നു. തായ്ലൻഡ്, ശ്രീലങ്ക, ബംഗ്ലാദേശ്, മാലിദ്വീപ്, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. ബിഒബിപി ഡയറക്ടർ ഡോ പി കൃഷ്ണൻ ചർച്ച നിയന്ത്രിച്ചു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറിൻ ട്രേഡിലെ സെന്റർ ഫോർ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ് ലോ മേധാവി പ്രൊഫ ജെയിംസ് നെടുമ്പറ, എംപിഇഡിഎ ഡയറക്ടർ ഡോ എം കാർത്തികേയൻ, തമിഴ്നാട് നാഷണൽ ലോ യൂണിവേഴ്‌സിറ്റിയിലെ ഡോ. എസ് അമൃതലിംഗം, നളന്ദ സർവകലാശാലയിലെ ഡീൻ ഡോ. കിഷോർ ധവാല, മുംബൈയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് എഡ്യൂക്കേഷനിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ പി എസ് അനന്തൻ, സെന്റർ ഫോർ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ് ലോയിലെ ലീഗൽ കൺസൾട്ടന്റ് സുനന്ദ തിവാരി എന്നിവർ സംസാരിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചെങ്ങന്നൂർ-മുണ്ടക്കയം റൂട്ടിൽ കെഎസ്ആർടിസി ആരംഭിച്ച പുതിയ സർവീസിന് അയിരൂർ തേക്കുങ്കൽ ജംഗ്ഷനില്‍ നാട്ടുകാർ വരവേൽപ്...

0
കോഴഞ്ചേരി : ചെങ്ങന്നൂർ-മുണ്ടക്കയം റൂട്ടിൽ കെഎസ്ആർടിസി ആരംഭിച്ച പുതിയ സർവീസിന് അയിരൂർ...

ലാഹോർ നഗരത്തിലുണ്ടായ സ്ഫോടനത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്

0
ലാഹോർ : പാകിസ്ഥാനെ നടുക്കി ലാഹോർ നഗരത്തിലുണ്ടായ സ്ഫോടനത്തിന്‍റെ കൂടുതൽ വിവരങ്ങൾ...

കത്തികയറി വീണ്ടും സ്വർണ വില

0
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഗ്രാമിന് 55 രൂപ വർധിച്ച് 9130...

തീവ്രവാദത്തിനെതിരെ പോരാടുന്ന ഇന്ത്യൻ സേനയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവല്ല എംജിഎം സ്‌കൂൾ

0
തിരുവല്ല : ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ തീവ്രവാദത്തിനെതിരെ പോരാടുന്ന ഇന്ത്യൻ...