ചെെന : കഴിഞ്ഞ ദിവസം ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചൈനയിലെ കൊവിഡ് 19 മരണങ്ങളും കുറഞ്ഞു. ബീജിങ്ങിൽ 21 പേർക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും ഇവരിൽ ഒരാൾക്കുപോലും വുഹാനിൽ നിന്നല്ലെന്നത് ആശ്വാസകരമായി. ഇതുവരെ 3237 പേരാണ് രോഗം ബാധിച്ച് മരിച്ചത്. മാര്‍ച്ച് അവസാനത്തോടെ കൊവിഡ് 19 നെ ചൈനയില്‍ നിന്ന് പൂര്‍ണമായും തുടച്ചുനീക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ പറയുന്നു.
കൊറോണ വൈറസ് ചൈനയിലെ വുഹാനിലാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. രോഗം സ്ഥിരീകരിക്കാന്‍ വൈകിയതോടെ വൈറസ് അതിവേഗം പടര്‍ന്നുപിടിച്ചു. 10 ദിവസങ്ങള്‍ക്കുള്ളില്‍ 1000 പേര്‍ക്കുള്ള ആശുപത്രിയടക്കം നിര്‍മിച്ചാണ് രോഗത്തെ ചൈന നിയന്ത്രിച്ചത്.
വുഹാനിലെയും ഹുബെയിലെയും കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച കേസുകൾ ബുധനാഴ്ച 50,005, 67,800 എന്നിങ്ങനെയായിരുന്നു. വൈറസ് വുഹാനില്‍ എങ്ങനെയെത്തിയെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. മാംസ മാര്‍ക്കറ്റില്‍ നിന്നാണ് വൈറസ് വ്യാപനമുണ്ടായതെന്ന് നിഗമനത്തിലെത്തിയെങ്കിലും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.