റഷ്യ : ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് റഷ്യൻ സന്ദർശനത്തിന് ഒരുങ്ങുന്നതായുള്ള സൂചന നൽകി പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ചൈനയുടെ ഉന്നത നയതന്ത്രജ്ഞൻ വാങ് യിയെ ക്രെംലിനിലേക്ക് സ്വാഗതം ചെയ്യുമ്പോൾ ഷി ജിൻപിങ്ങിന്‍റെ സന്ദർശനത്തിനായി കാത്തിരിക്കുകയാണെന്നും ഇരുപക്ഷവും തമ്മിൽ ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാം പുരോഗമിക്കുകയാണ്, വികസിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങൾ പുതിയ അതിർത്തികളിലേക്ക് എത്തുകയാണ് പുടിൻ പറഞ്ഞു. ചൈനീസ് പ്രസിഡന്റിന്‍റെ സന്ദർശനത്തിനുള്ള ക്രമീകരണങ്ങൾ പ്രാരംഭ ഘട്ടത്തിലാണെന്നും സമയം പൂർത്തിയായിട്ടില്ലെന്നും വാൾസ്ട്രീറ്റ് ജേർണൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഷി ജിൻപിങ്ങിന്‍റെപദ്ധതികളെക്കുറിച്ച് പരിചിതരായ ആളുകളെ ഉദ്ധരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഷിജിൻ പിങ്ങിന്‍റെ കൂടിക്കാഴ്ച്ച സമാധാന ചർച്ചകൾക്കുള്ള നീക്കത്തിന്‍റെ ഭാഗമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനിക്കെതിരായ വിജയം ആഘോഷിക്കുന്ന ഏപ്രിലിലോ മാർച്ച് ആദ്യത്തിലോ ഷി ജിൻപിംഗ് റഷ്യ സന്ദർശിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം ഷി ജിൻപിങ്ങിന്റെ റഷ്യൻ സന്ദർശനം പ്രതീക്ഷിക്കുന്ന വാർത്ത യുഎസിനെ ആശങ്കപ്പെടുത്തുന്നതാണ്.
ചൈനയും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുന്നതിൽ ആശങ്കയുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്‍റ് ബുധനാഴ്ച പറഞ്ഞിരുന്നു. യുക്രൈനിലെ റഷ്യയുടെ യുദ്ധത്തിന് ആയുധം നൽകുന്ന കാര്യം ചൈന പരിഗണിക്കുന്നുണ്ടെന്ന് വാഷിംഗ്ടൺ നേരത്തെ പറഞ്ഞിരുന്നു. ഒരു വശത്ത് റഷ്യയും ചൈനയും മറുവശത്ത് യുക്രൈനും യുഎസും നയിക്കുന്ന നാറ്റോ സൈനിക സഖ്യവും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചേക്കും.
ചൈനയിലെ പ്രമുഖ നയതന്ത്രജ്ഞൻ റഷ്യയിൽ എത്തി ചൈനയുടെ ഉന്നത നയതന്ത്രജ്ഞൻ വാങ് യി ചൊവ്വാഴ്ച മോസ്‌കോയിലെത്തി. റഷ്യൻ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി നിക്കോളായ് പത്രുഷേവ് ഉൾപ്പെടെ നിരവധി ഉന്നത നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച അദ്ദേഹം വ്ളാഡിമിർ പുടിനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.