കവരത്തി : ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന് കേന്ദ്രം വൈ കാറ്റഗറി സുരക്ഷ അനുവദിച്ചു. ദ്വീപിലെ പ്രതിഷേധ സാഹചര്യം കണക്കിലെടുത്താണ് നടപടി. രണ്ട് സായുധ കമാൻഡോകൾ അടക്കം എട്ടംഗ സംഘമാണ് സുരക്ഷ ഒരുക്കുക. ജൂലൈ 14 ന് വീണ്ടും അഡ്മിനിസ്‌ട്രേറ്റർ ദ്വീപിൽ എത്തും.
ജൂൺ 14ന് പ്രഫുൽ പട്ടേൽ ലക്ഷ്ദ്വീപ് സന്ദർശിച്ചിരുന്നു. അന്ന് ദ്വീപ് നിവാസികൾ പ്രതിഷേധിക്കുകയും കരിദിനം ആചരിക്കുകയും ചെയ്തിരുന്നു. അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങൾക്കെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായാണ് കരിദിനം ആചരിച്ചത്. വീടുകൾക്ക് മുന്നിൽ കറുത്ത കൊടികൾ തൂക്കിയും ആളുകൾ കറുത്ത വസ്ത്രവും കറുത്ത മാസ്‌കും ധരിച്ച് പ്രതിഷേധിച്ചിരുന്നു.