പുല്ലാട് : സ്വഭാവ ശുദ്ധിയും നല്ല ജീവിത മൂല്യങ്ങളും ആണ് നല്ല മനുഷ്യരെ സൃഷ്ടിക്കുന്നത് എന്നും വലിയവർ ആകുവാൻ സ്വപ്നം കാണാൻ പഠിപ്പിക്കുന്നവർ നല്ല മനുഷ്യരായി വളരാനും അത്തരത്തിൽ ഉന്നതരായ തലമുറകളെ സൃഷ്ടിക്കുവാനും മാതാപിതാക്കൾക്ക് ഇടയാകണമെന്നും ജോസഫ് എം പുതുശ്ശേരി പറഞ്ഞു. വൈ. എം. സി. എ തിരുവല്ല സബ് റീജന്റെ ആഭിമുഖ്യത്തിൽ നടന്ന ‘ബി പോസിറ്റീവ് ‘ പരിപാടിയുടെ ഉദ്ഘാടനം പുല്ലാട് ഗവൺമെൻറ് സ്കൂളിൽ നിർവഹിക്കുകയായിരുന്നു .
സബ് റീജൻ ചെയർമാൻ ലിനോജ് ചാക്കോ അധ്യക്ഷത വഹിച്ചു. വൈ. എം. സി. എ മുൻ സംസ്ഥാന വൈസ് ചെയർമാൻ അഡ്വ. ജോസഫ് നെല്ലാനിക്കൻ മുഖ്യ സന്ദേശം നല്കി. ജനറൽ കൺവീനർ ജോജി പി. തോമസ് സബ് റീജൻ മുൻ ചെയർമാൻമാരായ എബി ജേക്കബ് , കെ. സി മാത്യു, പ്രധാന അധ്യാപിക സുനി വർഗീസ്, സ്കൂൾ ലീഡർ ഗൗരി എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.