Wednesday, July 2, 2025 11:10 am

നീതി നിഷേധത്തിനും പള്ളി കൈയ്യേറ്റങ്ങള്‍ക്കും എതിരെ യാക്കോബായ സഭ നിരാഹാര റീലെ സത്യാഗ്രഹം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: യാക്കോബായ സുറിയാനി സഭയോടുള്ള നീതി നിഷേധത്തിനും പള്ളി കൈയ്യേറ്റങ്ങള്‍ക്കും എതിരെ ആരാധനാ സ്വാതന്ത്ര്യ സംരക്ഷണത്തിനായി സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്‍പില്‍ യാക്കോബായ സഭ നിരാഹാര റീലെ സത്യാഗ്രഹം തുടങ്ങി.

സഭാ വര്‍ക്കിംഗ് കമ്മറ്റിയംഗം സാബു പട്ടശ്ശേരിയില്‍ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. മൂന്ന് പള്ളികളുടെ കേസില്‍ വന്ന വിധി ആ കേസില്‍ കക്ഷി അല്ലാത്ത സഭയുടെ ആയിരത്തോളം പള്ളികള്‍ക്ക് ബാധകം ആക്കിയത് ഇന്ത്യന്‍ നീതി ന്യായചരിത്രത്തില്‍ കെട്ട് കേള്‍വി പോലും ഇല്ലാത്ത കാര്യമാണെന്നും അത് വഴി ഭൂരിപക്ഷം ജങ്ങള്‍ക്ക് നീതി നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സഭയുടെ സമര സമിതി ജനറല്‍ കണ്‍വീനര്‍ തോമസ് മാര്‍ അലക്‌സാന്ത്രയോസ് മെത്രാപോലിത്ത അധ്യക്ഷത വഹിച്ചു. സഭ നടത്തുന്ന സമരം സര്‍ക്കാരിന് ഏതിരായി അല്ലെന്നും സഭക്ക് നീതി ലഭിക്കാനും ലക്ഷകണക്കിന് വരുന്ന യാക്കോബായ സുറിയാനി സഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപെടുവാന്‍ ആണെന്നും, സഭ സര്‍ക്കാരിന് എതിരാണ് എന്ന നിലയില്‍ വന്ന വാര്‍ത്തകള്‍ വളച്ചൊടിച്ചവ ആണെന്നും അദ്യക്ഷ പ്രസംഗത്തില്‍ തോമസ് മാര്‍ അലക്‌സാന്ത്രയോസ് മെത്രാപോലിത്ത പറഞ്ഞു.

എഐഡബ്ല്യൂസി സ്റ്റേറ്റ് സെക്രട്ടറി പി. വി എല്‍ദോസ് സമരത്തിന് ആശംസകള്‍ അറിയിച്ചു സംസാരിച്ചു.

തോമസ് മാര്‍ അലക്‌സാന്ത്രയോസ് മെത്രാപോലിത്ത, സമര സമിതി സെക്രട്ടറി ഫാ. ജോണ്‍ ഐപ്പ്, ഫാ. ജോര്‍ജ് പറക്കാട്ടില്‍, ഡീക്കണ്‍ ജിബിന്‍ പുന്നശ്ശേരിയില്‍, സഭാ മാനേജിഗ് കമ്മിറ്റിയഗം ഏലിയാസ് കോനമ്ബുറം, മാസ്റ്റര്‍ ജേക്കബ് ജോണ്‍ മങ്ങാട്ട്, സായി തോമസ് മണര്‍കാട്, ടിജു തോമസ് മഞ്ഞനിക്കര, എന്‍. എം കുരിയാക്കോസ് പുത്തന്‍കുരിശ്, എന്നിവര്‍ നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി പോലീസ് സ്റ്റേഷനിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇല്ലാതായിട്ട് ഒരു മാസം

0
കോന്നി : പോലീസ് സ്റ്റേഷനിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇല്ലാതായിട്ട്...

മണ്ണടി പടിഞ്ഞാറ് എൻഎസ്എസ് കരയോഗത്തിന്റെ കുടുംബ സംഗമവും കലാമേളയും നടന്നു

0
മണ്ണടി : പടിഞ്ഞാറ് 238-ാംനമ്പർ എൻഎസ്എസ് കരയോഗത്തിന്റെ കുടുംബ സംഗമവും...

സൂംബാ ഡാൻസ് പദ്ധതിയെ വിമർശിച്ച ടി.കെ അഷ്റഫിനെതിരെ നടപടിയെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ

0
കോഴിക്കോട്: സൂംബാ ഡാൻസ് പദ്ധതിയെ വിമർശിച്ച വിസ്ഡം ജനറൽ സെക്രട്ടറിയും അധ്യാപകനുമായ...

പ്രായപൂർത്തിയായവരിലെ അകാല മരണത്തിന് കൊവിഡ് വാക്‌സിനുമായി ബന്ധമില്ലെന്ന് ഐസിഎംആർ പഠനം

0
ന്യൂഡൽഹി : പ്രായപൂർത്തിയായവരിലെ അകാല മരണത്തിന് കൊവിഡ് വാക്‌സിനുമായി ബന്ധമില്ലെന്ന് ഐസിഎംആർ...