Saturday, May 3, 2025 10:05 am

60 കിമി മൈലേജ്, ബ്ലൂടൂത്ത് മൊബൈല്‍ കണക്ഷന് ആപ്പും റെഡി, എതിരാളികൾക്ക് വെല്ലുവിളിയാകും ഈ യമഹ ബൈക്ക്

For full experience, Download our mobile application:
Get it on Google Play

ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാൻഡായ യമഹ ഇന്ത്യയിൽ തങ്ങളുടെ ബൈക്ക് ലൈനപ്പ് നിരന്തരം അപ്‌ഡേറ്റ് ചെയ്യുന്നു. ഇപ്പോഴിതാ ഉത്സവ സീസണിന് മുന്നോടിയായി, യമഹ രണ്ട് പുതിയ കളർ ഓപ്ഷനുകളിൽ FZ-S FI V4 നേക്കഡ് റോഡ്‌സ്റ്റർ പുറത്തിറക്കി. പുതിയ യമഹ FZ-S FI V4 ഇപ്പോൾ ഡാർക്ക് മാറ്റ് ബ്ലൂ, മാറ്റ് ബ്ലാക്ക് പെയിന്റ് സ്‍കീമുകൾക്കൊപ്പം വാഗ്‍ദാനം ചെയ്യുന്നു. ഈ രണ്ട് പുതിയ നിറങ്ങളിലുള്ള പുതിയ FZ-S FI V4 ന് 1,28,900 രൂപയാണ് വില. ഡിസൈനിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഈ ബൈക്ക് മസ്കുലർ ലുക്കിലാണ് വരുന്നത്. മികച്ച ഹാൻഡ്‌ലിങ്ങിനായി, ബൈക്കിന്റെ മുന്നിലും പിന്നിലും വീതിയുള്ള ടയറുകൾ സ്ഥാപിച്ചിട്ടുണ്ട്. FZS-FI V4 ന് 136 കിലോഗ്രാം ഭാരവും 13 ലിറ്റർ ഇന്ധന ടാങ്കുമുണ്ട്. ഈ ബൈക്കിന് എആർഎഐ സാക്ഷ്യപ്പെടുത്തിയ മൈലേജ് ലിറ്ററിന് 60 കിലോമീറ്ററാണ്.

FZ-S FI V4 ഡീലക്സ് – മെറ്റാലിക് ഗ്രേ, മജസ്റ്റി റെഡ്, മെറ്റാലിക് ബ്ലാക്ക് എന്നിവയിൽ ലഭ്യമായ നിറങ്ങൾ ഉൾപ്പെടെ തിരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് വിശാലമായ ചോയിസുകൾ ഉണ്ടായിരിക്കും. 7,250 ആർപിഎമ്മിൽ 12.4 പിഎസ് പവറും 5,500 ആർപിഎമ്മിൽ 13.3 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 149 സിസി, സിംഗിൾ സിലിണ്ടർ എൻജിനാണ് മോട്ടോർസൈക്കിളിന് കരുത്ത് പകരുന്നത്. ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (TCS), മുൻവശത്ത് സിംഗിൾ ചാനൽ എബിഎസ്, റിയർ ഡിസ്‌ക് ബ്രേക്ക്, മൾട്ടി-ഫങ്ഷണൽ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എൽഇഡി ഹെഡ്‌ലൈറ്റ്, ടയർ ഹഗ്ഗിംഗ് റിയർ മഡ്‌ഗാർഡ്, ലോവർ എഞ്ചിൻ ഗാർഡ്, ആപ്പ് അടിസ്ഥാനമാക്കിയുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി തുടങ്ങി നിരവധി മികച്ച ഫീച്ചറുകൾ ഈ ബൈക്കിൽ സജ്ജീകരിച്ചിരിക്കുന്നു. ഉത്സവ സീസണിൽ FZ-S FI V4 ന്റെ വിൽപ്പന വർധിപ്പിക്കാൻ പുതിയ കളർ സ്‌കീമുകൾ അവതരിപ്പിക്കുന്നത് സഹായിക്കുമെന്ന് യമഹ പറയുന്നു. FZ-S FI V4-ലെ പുതിയ വർണ്ണ സ്കീമുകൾ ഉപഭോക്താക്കൾക്ക് വ്യക്തിഗത അനുഭവം നൽകാനും കൂടുതൽ താൽപ്പര്യമുള്ളവരെ FZ ന്റെ ആവേശകരമായ ലോകത്തേക്ക് കൊണ്ടുവരാനും ലക്ഷ്യമിടുന്നുവെന്ന് ഒരു പ്രസ്‍താവനയിൽ യമഹ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കവിയൂർ കാരയ്ക്കാട്ടിൽ ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം നാളെ മുതൽ 6 വരെ

0
തിരുവല്ല : കവിയൂർ കാരയ്ക്കാട്ടിൽ ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം നാളെ...

കോഴിക്കോട് മെഡിക്കൽ കോളേജിൽ മൂന്ന് രോഗികൾ മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു

0
കോഴിക്കോട് : മെഡിക്കൽ കോളേജിൽ തീപിടുത്തമുണ്ടായതിന് പിന്നാലെ മൂന്ന് രോഗികൾ മരിച്ച...

മേയ് ദിനത്തിന്റെ അവധിക്കു ശേഷം തുറന്ന അടൂർ സബ് ട്രഷറിയിൽ വൻ തിരക്ക്

0
അടൂർ : മേയ് ദിനത്തിന്റെ അവധിക്കു ശേഷം ഇന്നലെ തുറന്ന...

ചെങ്ങന്നൂർ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ലഹരി വിരുദ്ധ നിയമ സാക്ഷരത സദസ്...

0
ചെങ്ങന്നൂർ : ഗവ.വനിതാ ഐ.ടി.ഐ.എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ താലൂക്ക്...