Saturday, July 5, 2025 1:23 pm

മിന്നുംപ്രകടനമായ് യശസ്വി : ലീഡ് 500 കടന്ന് ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

രാജ്കോട്ട് : ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ കത്തിക്കയറി ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍. ഏകദിന മത്സരങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം വെടിക്കെട്ട് ബാറ്റിങ് നടത്തിയ യശസ്വി ജയ്സ്വാള്‍ തന്റെ കരിയറിലെ രണ്ടാമത്തെ ഇരട്ട ശതകം കുറിച്ചു. ആദ്യ ടെസ്റ്റിലും ഇരട്ട ശതകം നേടിയിരുന്നു. പത്തു സിക്സുകളുടെ അകമ്പടിയോടെ 230 പന്തിലായിരുന്നു യശസ്വിയുടെ ഡബിള്‍ സെഞ്ച്വറി. താരത്തിന്റെ ബാറ്റിങ്ങിന്റെ മികവില്‍ ഇന്ത്യയുടെ രണ്ടാമത്തെ ഇന്നിംഗ്സ് ലീഡ് 500 കടന്നു. അരങ്ങേറ്റ മത്സരത്തില്‍ തുടര്‍ച്ചയായ രണ്ടാമത്തെ ഇന്നിംഗ്സിലും അര്‍ധശതകം നേടി സര്‍ഫ്രാസ് ഖാന്‍ തിളങ്ങി. നേരത്തെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് ശുഭ്മാന്‍ ഗില്‍, കുല്‍ദീപ് യാദവ് എന്നിവരുടെ വിക്കറ്റുകള്‍ കൂടി നഷ്ടമായി. സെഞ്ച്വറിക്ക് 9 റണ്‍സ് അകലെ വച്ചാണ് ഗില്‍ പുറത്തായത്. റണ്‍ഔട്ടിന്റെ രൂപത്തിലാണ് ഗില്ലിനെ നിര്‍ഭാഗ്യം തേടിയെത്തിയത്.

കളി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ നൈറ്റ് വാച്ച്മാന്‍ ആയി ഇന്നലെ ബാറ്റിങ്ങിന് ഇറങ്ങിയ കുല്‍ദീപ് ഇന്ന് 24 റണ്‍സ് കൂടി ചേര്‍ത്ത് 27 റണ്‍സിലാണ് ഔട്ടായത്. നേരത്തെ നാല് വിക്കറ്റെടുത്ത മുഹമ്മദ് സിറാജാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേക്ക് പോകാന്‍ അനുവദിക്കാതെ പിടിച്ചു നിര്‍ത്തിയത്. ബെന്‍ ഡുക്കറ്റാണ് അവരുടെ ടോപ് സ്‌കോറര്‍. താരം 153 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് (41), ഒലി പോപ്പ് (39) എന്നിവരും തിളങ്ങി. മറ്റൊരാളും ക്രീസില്‍ അധികം നിന്നില്ല. കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ജസ്പ്രിത് ബുംറ, ആര്‍. അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റടുത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വാതിലിനോട് ചേർന്ന് ജനലുകളുള്ള വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

0
കൊണ്ടോട്ടി : വാതിലിനോട് ചേർന്ന് ജനലുകളുള്ള വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന...

ഭക്ഷ്യസുരക്ഷാ പരിശോധന ; ജില്ലയിലെ 48 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി

0
പത്തനംതിട്ട : ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാവകുപ്പും ചേർന്ന് നടത്തിയ പരിശോധനയിൽ ജില്ലയിലെ...

ചിക്കൻ നൂഡിൽസ് കഴിച്ച യുവാവ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു

0
ചെന്നൈ: ചിക്കൻ നൂഡിൽസ് കഴിച്ച യുവാവ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. വിഴുപുരം കീഴ്‌പെരുമ്പാക്കത്തെ...

ആലുവ മാർക്കറ്റ് റോഡിലുണ്ടായ കത്തിക്കുത്തിൽ ഒരാൾക്ക് പരിക്കേറ്റു

0
എറണാകുളം: ആലുവ മാർക്കറ്റ് റോഡിലുണ്ടായ കത്തിക്കുത്തിൽ ഒരാൾക്ക് പരിക്കേറ്റു. വെളിയത്തുനാട് സ്വദേശി...