കണ്ണൂര്‍ : ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് കണ്ണൂര്‍ ചെമ്പിലോട് പഞ്ചായത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് യാത്രയയപ്പ് യോഗം. സാമൂഹിക അകലം പാലിക്കാതെയാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ യോഗം സംഘടിപ്പിച്ചത്. ബിഹാര്‍ സ്വദേശികളായ 60 തൊഴിലാളികളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമാണു പഞ്ചായത്ത് ഓഫിസിന് മുന്നില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തത്. എന്നാല്‍ യാത്രയുടെ കാര്യങ്ങള്‍ വിശദീകരിക്കാനാണ് തൊഴിലാളികളെ ഒരുമിച്ച് കൂട്ടിയതെന്നും സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് യോഗം നടത്തിയതെന്ന് പ്രസിഡന്റ് ടി.വി.ലക്ഷ്മി പറഞ്ഞു.
ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് യാത്രയയപ്പ്
RECENT NEWS
Advertisment