ചെറുതോണി: ഇടുക്കി ജില്ലയിൽ മഞ്ഞപിത്തം വർധിക്കുന്നതായി റിപ്പോർട്ട്. ജില്ലയിലെ മരിയാപുരം പഞ്ചായത്തിലും വാഴത്തോപ്പ് പഞ്ചായത്തിലും മഞ്ഞപ്പിത്തം രൂക്ഷമായി തുടരുകയാണ്. ഒരുമാസത്തിനുള്ളിൽ മൂന്നുപേരാണ് മരിയാപുരം പഞ്ചായത്തിൽ മാത്രം മഞ്ഞപ്പിത്തം മൂലം മരിച്ചത്. നിലവിൽ പല വീടുകളിലും ഒന്നിലധികം പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. പകർച്ചവ്യാധികൾ പടർന്നു പിടിക്കുമ്പോൾ ആരോഗ്യവകുപ്പ് നിഷ്ക്രിയമായി നിലകൊള്ളുന്നതായി പ്രദേശവാസികൾ ആരോപിക്കുന്നുണ്ട്. മഞ്ഞപ്പിത്തം വ്യാപിക്കുന്നതിൻറെ ഉറവിടം കണ്ടെത്താൻ ഇനിയുമായിട്ടില്ല. ഒരു മാസത്തിനുള്ളിൽ മൂന്നുപേർ മരണപ്പെട്ടിട്ടും അധികൃതർ മുൻകരുതൽ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. തടിയംപാട് കേന്ദ്രീകരിച്ച് പല ഓട്ടോ- ടാക്സി തൊഴിലാളികളും രോഗഭീഷണിയിലാണ്. ഒന്നരമാസം മുമ്പ് ഇടുക്കിയിലെ പൊതുപ്രവർത്തകൻറെ ഭാര്യ മഞ്ഞപ്പിത്തം ബാധിച്ച് മരണമടഞ്ഞിരുന്നു. മരിയാപുരം ആരോഗ്യ കേന്ദ്രത്തിലും മെഡിക്കൽ കോളജിലും ചികിത്സ തേടിയെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞയാഴ്ച വിമലഗിരി സ്വദേശിയായ ഓട്ടോ ഡ്രൈവർ മഞ്ഞപ്പിത്തം ബാധിച്ച് മരണമടഞ്ഞു. നാലുദിവസം മുമ്പാണ് ഉപ്പുതോട് സ്വദേശിനിയായ വീട്ടമ്മയും മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്. പതിനാറാംകണ്ടം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നാല് ദിവസത്തോളം ചികിത്സ തേടിയിരുന്ന ഇവർ രോഗം കുറയാതെ വന്നതോടെ കരിമ്പനിലെ സ്വകാര്യ ആശുപത്രിയെയും ആശ്രയിച്ചിരുന്നു. ഇടുക്കി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രണ്ടുമണിക്കൂറിന് ശേഷം വീട്ടമ്മ മരിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1