പിറവം : മണീട് വെട്ടിക്കലിലും പരിസരത്തുമായി ജനവാസമേഖലയിൽ മഞ്ഞ നിറത്തിലുള്ള ദ്രാവകം പെയ്യുന്നതോടെ നാട്ടുകാർ ആശങ്കയിൽ. ഏതാനും ദിവസങ്ങളായി പുലർച്ചെ മഞ്ഞു തുള്ളിയിലും വീടുകളുടെ മുറ്റത്തും വൃക്ഷങ്ങളുടെ ഇലകളിലും എല്ലാം പൊട്ടുപോലെ മഞ്ഞനിറം കലർന്ന തുള്ളികൾ കാണപ്പെടുന്നുണ്ട്. മുറ്റത്തു പാർക്കു ചെയ്തിരിക്കുന്ന വാഹനങ്ങളുടെ ഗ്ലാസിലും മഞ്ഞകണങ്ങൾ പറ്റിയിരിക്കുന്നതു കാണാനാകും. ഇത് കിണറുകളിലും മറ്റു ജലസ്രോതസുകളിലും കലരുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് ആർഡിഒയ്ക്കും കലക്ടർക്കും പരാതി നൽകിയതായി ആംആദ്മി പാർട്ടി പഞ്ചായത്ത് കൺവീനർ ടി.പി. മത്തായി പറഞ്ഞു.
MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.