റാന്നി : പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും kDISK ന്റെയും സമഗ്ര ശിക്ഷാ കേരളയുടേയും സംയുക്ത ആഭിമുഖ്യത്തിൽ യംങ് ഇന്നവേറ്റേഴ്സ് പ്രോഗ്രം ശാസ്ത്രപഥം ദ്വിദ്വിന ക്യാമ്പ് ‘നവീനം 7.0’ ന് റാന്നി ബിആർസി ഹാളിൽ തുടക്കമായി. പഴവങ്ങാടി പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ സൗമ്യ ജി.നായർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശാസ്ത്ര രംഗം ജില്ലാ കോ-ഓർഡിനേറ്ററും ശാസ്ത്ര പാഠപുസ്തക രചനാ സമിതിയംഗവുമായ എഫ്. അജിനി അധ്യക്ഷത വഹിച്ചു. ബിപിസി ഷാജി എ.സലാം, കോഴഞ്ചേരി ബിആർസി ക്ലസ്റ്റർ കോ-ഓർഡിനേറ്റർ എസ്.രാജി, സിആർസിസി മാരായ അനിത എൻ.എസ്, അനുഷ ശശി എന്നിവർ സംസാരിച്ചു.
പുതുതലമുറയിലെ കുട്ടികൾക്കായി അവരുടെ നൂതന ആശയ സമർപ്പണത്തിന് അവസരം ഒരുക്കുന്ന ഒരു പദ്ധതിയാണ് വൈ ഐ.പി – ശാസ്ത്ര പഥം. വൈഐപി ശാസ്ത്ര പഥത്തിൽ ഐഡിയ സമർപ്പിച്ച് സംസ്ഥാന തലത്തിൽ പ്രഥമികഘട്ട വിജയികൾ ആയിട്ടുള്ള ഐഡിയേറ്റേഴ്സിന് അവരുടെ ആശയ പൂർത്തീകരണത്തിനായാണ് ബിആർ സി റാന്നിയിൽ വെച്ച് ദ്വിദിന പരിശീലനം നൽകുന്നത്. കോഴഞ്ചേരി, റാന്നി ഉപജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ക്യാമ്പിൻ്റെ ഭാഗമായി പഴയകാല ഉപകരണങ്ങളും അവയുടെ മെച്ചപ്പെടുത്തിയ പുതിയ പതിപ്പുകളും പ്രദർശിപ്പിച്ചത് കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമായി.