Thursday, June 27, 2024 10:24 pm

ആരോഗ്യം നിലനിര്‍ത്താന്‍ യോഗ ലളിതമായ മാര്‍ഗം : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആരോഗ്യം നിലനിര്‍ത്താന്‍ ഏറ്റവും ലളിതമായ മാര്‍ഗമാണ് സ്ഥിരമായ യോഗാഭ്യാസമെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പറഞ്ഞു. കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പും നാഷണല്‍ ആയുഷ് മിഷന്‍ കേരളയും സംയുക്തമായി സംഘടിപ്പിച്ച 10-ാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് പമ്പ ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതു പ്രായത്തിലുള്ളവര്‍ക്കും ഏറ്റവും ലളിതമായി ചെയ്യാന്‍ കഴിയുന്ന വ്യായാമ മുറയാണ് യോഗ. ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാനും ശാരീരിക മാനസിക പിരിമുറുക്കം ഇല്ലാതാക്കാനും കൃത്യമായ യോഗ പരിശീലനത്തിലൂടെ സാധിക്കും. ആരോഗ്യ സംരക്ഷണത്തിന് യോഗ ശാസ്ത്രം ഉത്തമമാണ് എന്ന് ലോകം മുഴുവന്‍ അംഗീകരിച്ചു കഴിഞ്ഞു. യോഗയുടെ പ്രാധാന്യം ഈ ദിനത്തില്‍ മാത്രം ഒതുക്കാതെ ജീവിത ദിനചര്യയുടെ ഭാഗമാക്കാന്‍ നാം ഓരോരുത്തരും ശ്രദ്ധിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

ചടങ്ങില്‍ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി എസ് ശ്രീകുമാര്‍ അധ്യക്ഷ പ്രസംഗം നടത്തി. നാഷണന്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗാം മാനേജര്‍ ഡോ. അഫീന അസീസ്, ഹോമിയോപ്പതി വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിജുകുമാര്‍, കുടുബശ്രീ ജില്ലാ മിഷന്‍ കോ ഓഡിനേറ്റര്‍ എസ് ആദില, നാഷണല്‍ ആയുഷ് മിഷന്‍ യോഗ വെല്‍നസ് മെഡിക്കല്‍ ഓഫീസര്‍ ഡോ അരുണ്‍ തുളസി, യോഗ പരിശീലകരായ സ്മിത എസ് നായര്‍, ടി ജെ ജെറി മോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യോഗദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിളംബര ജാഥ കളക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. യോഗാദിന പ്രചരണത്തിന്റെ ഭാഗമായി യോഗ വ്യക്തിക്കും സമൂഹത്തിനും എന്ന ഈ വര്‍ഷത്തെ സന്ദേശത്തിലൂന്നി തെരഞ്ഞെടുക്കപ്പെട്ട വിവിധ കേന്ദ്രങ്ങളില്‍ ഫ്‌ളാഷ് മോബിന് നേതൃത്വം നല്‍കിയവര്‍ക്കുള്ള സമ്മാനദാനം കളക്ടര്‍ നിര്‍വഹിച്ചു. തുടര്‍ന്ന് യോഗാ പ്രദര്‍ശനവും യോഗ നൃത്തവും സംഘടിപ്പിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കനത്ത മഴ തുടരും ; കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 9...

0
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഈ...

പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കോട്ടയം കളക്ടർ

0
കോട്ടയം: മഴ, വെള്ളപ്പൊക്കം എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ...

സംസ്‌കൃത സർവകലാശാലയിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

0
കാലടി : ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ സെന്റർ...

കേരളത്തിലും ജാതിസെന്‍സസ് നടത്തണം : അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി

0
കൊട്ടാരക്കര : ജാതിസെന്‍സസ് നടപ്പിലാക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍പോലും തയ്യാറായ സാഹചര്യത്തില്‍ കേരളവും...