ലഖ്‌നൗ : പൗരത്വഭേദഗതിക്ക് എതിരെ ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്നവര്‍ക്ക് കെജിരിവാള്‍ സര്‍ക്കാര്‍ ബിരിയാണി വിതരണം ചെയ്യുമ്പോള്‍ തങ്ങള്‍ വെടിയുണ്ടകളാണ് നല്‍കുന്നതെന്ന് യുപി മുഖ്യമന്ത്രി ആദിത്യനാഥ്. നരേന്ദ്രമോദി പ്രധാനമന്ത്രിയായത് മുതല്‍ എല്ലാ തീവ്രവാദികളെയും തിരിച്ചറിഞ്ഞ് അവര്‍ക്ക് ബിരിയാണിക്ക് പകരം വെടിയുണ്ടകളാണ് നല്‍കുന്നത്.
കശ്മീരില്‍ കല്ലെറിഞ്ഞവര്‍ പാകിസ്താനില്‍ നിന്ന് പണം കൈപ്പറ്റിയാണ് പൊതുമുതല്‍ നശിപ്പിച്ചിരുന്നത്. കെജിരിവാളിന്റെ പാര്‍ട്ടിയും കോണ്‍ഗ്രസും അവരെ പിന്തുണച്ചു. പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ അതെല്ലാം നിലച്ചു. കെജിരിവാളും കോണ്‍ഗ്രസും അവര്‍ക്ക് ബിരിയാണിയാണ് നല്‍കിയിരുന്നത്. ഞങ്ങള്‍ അവര്‍ക്ക് നല്‍കുന്നത് വെടിയുണ്ടകളാണെന്നും ആദിത്യനാഥ് വ്യക്തമാക്കി. ഡൽഹിയിൽ നടത്തിയ റാലിയിലാണ് അദേഹത്തിന്റെ പരാമര്‍ശം.