സാധാരണ വലിയ തക്കാളിയേക്കാൾ മധുരമുള്ളതും ചെറുതുമാണ് ചെറി തക്കാളി. വർഷം മുഴുവൻ ഇത് വിളവ് എടുക്കാമെങ്കിലും വേനൽക്കാലത്താണ് ഏറ്റവും കൂടുതൽ വിളവ് ലഭിക്കുന്നത്. ചൈന, മൊറാക്കോ, സ്പെയിൻ എന്നിവിടങ്ങളിലായാണ് ഏറ്റവും കൂടുതലായി ചെറി തക്കാളി കൃഷി ചെയ്യുന്നത്. എന്നിരുന്നാലും കേരളത്തിലെ കാലാവസ്ഥയിലും ഇത് വളർത്തിയെടുക്കാവുന്നതാണ്. ചെറി തക്കാളി കൃഷി ചെയ്യുന്നതിന് കാലാവസ്ഥയും മണ്ണും ചെറി തക്കാളികൾ താരതമ്യേനേ ചൂടുള്ള സീസണിൽ വളരുന്ന വിളയാണ്. ഇതിന് നല്ല സൂര്യപ്രകാശം അത്യാവശ്യമാണ്. പിഎച്ച് ലെവൽ 6-7 വരെയുള്ള ആഴമെറിയ മണൽ കലർന്ന പരമരാശി അല്ലെങ്കിൽ കളിമണ്ണ് കലർന്ന മണ്ണിൽ നന്നായി ഈ ച്ചെടി വളരുന്നു. നല്ല വെള്ളം നിലനിൽക്കാനുള്ള കഴിവ്, സമ്പന്നമായ ജൈവ വസ്തുക്കൾ, നല്ല ഡ്രെയിനേജ് എന്നിവ ഉണ്ടായിരിക്കണം. മണ്ണ് പരത്തുന്ന രോഗങ്ങളും കാരണം തുടർച്ചയായുള്ള കൃഷി ഒഴിവാക്കുന്നതാണ് നല്ലത്. നെല്ല്, പയർ വർഗങ്ങൾ എന്നിവ കൃഷി ചെയ്ത മണ്ണിൽ വീണ്ടും ചെറി തക്കാളി നടാതിരിക്കുക.
ചെറി തക്കാളിയുടെ വിത്ത് ചെറുതായതിനാൽ ട്രേ അല്ലെങ്കിൽ കൊക്കോ പീറ്റ് മീഡിയ എന്നിവ ഉപയോഗിച്ച് തൈ വളർത്തുന്നതാണ് നല്ലത്. ആവശ്യത്തിന് ഈർപ്പം നിലനിർത്തുന്നതിന് വേണ്ടി നനവ് ആവശ്യമാണ്. എന്നാൽ അധിക ഈർപ്പം ച്ചെടി ചീഞ്ഞ് പോകുന്നതിനും കാരണമാകുന്നു. വിത്ത് നടുന്നത് മുതൽ പറിച്ച് നടുന്നത് വരെ 20 മുതൽ 30 ദിവസം വരെ എടുക്കാം. പറിച്ച് നടൽ 1.5 മുതൽ 2 മീറ്റർ വരെ വീതിയുള്ള ഓരോ കിടക്കയിലും ഇരട്ട വരികളിലായി 60 സെൻ്റീമീറ്റർ അകലത്തിൽ നടാം. നടുന്നതിന് മണിക്കൂറുകൾക്ക് മുന്നേയായി തൈകൾ നനയ്ക്കുന്നത് തൈകൾ എളുപ്പത്തിൽ പറിച്ച് നടുന്നതിന് എളുപ്പമാക്കുന്നു. അങ്ങനെ പറിച്ച് നടുമ്പോൾ ഉണ്ടാകുന്ന വാടിപോകൽ തടയാം.
നട്ടതിന് ശേഷം ഉടൻ തന്നെ ജലസേചനം ആരംഭിക്കണം. ചെറി തക്കാളി ആഴം കുറഞ്ഞ വിളയാണ് അത്കൊണ്ട് തന്നെ ഇത് വളർച്ചയെ പ്രതിരോധിക്കുന്നില്ല. കാലാവസ്ഥ വരണ്ടതായിരിക്കുമ്പോൾ പൂക്കളും പഴങ്ങളും കൊഴിയുന്നു. അത്കൊണ്ട് സ്ഥിരമായ വളർച്ച നിലനിർത്തുന്നതിന് വേണ്ടി ഇടയ്ക്കിടയ്ക്ക് നനച്ചു നൽകുക.
ചെറി തക്കാളിയുടെ വിവിധ ഇനങ്ങൾ സൂപ്പർ സ്വീറ്റ് 100 ചെറി തക്കാളി, ഇറ്റാലിയൻ ഐസ് ചെറി തക്കാളി, യെല്ലോ പിയർ ചെറി തക്കാളി, സൺ ഗോൾഡ് ചെറിതക്കാളി. ചെറി തക്കാളികൾ വർഷത്തിൽ 210 മുതൽ 240 ദിവസം വരെ വിളവ് നൽകുന്നു. ഓരോ ചെടിയും ഈ കാലയളവിൽ 3 മുതൽ 4 കിലോ വരെ ഉത്പാദിപ്പിക്കുന്നു. ഒരേക്കറിൽ 5000 ചെടികൾ വരെ നടാവുന്നതാണ്. ചെറി തക്കാളിയുടെ ഷെൽഫ് ആയുസ് 8 മുതൽ 10 ദിവസം വരെയായിരിക്കും.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033