Wednesday, July 2, 2025 11:25 am

ടിക്കറ്റും നോല്‍ കാര്‍ഡും ഇല്ലാതെ യാത്ര ചെയ്യാം ; പുതിയ സംവിധാനവുമായി ദുബായ്

For full experience, Download our mobile application:
Get it on Google Play

ദുബായ് : ടിക്കറ്റോ നോല്‍ കാര്‍ഡോ ഇല്ലാതെ മുഖം കാണിച്ച് മെട്രോ ഉള്‍പ്പടെയുളള പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്ര ചെയ്യാന്‍ ദുബായ് ആര്‍ടിഎ അവസരമൊരുക്കുന്നു. ഇതിനായി സ്മാര്‍ട്ട് ഗേറ്റ് എന്ന പേരില്‍ പുതിയ ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുകയാണ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. മെട്രോയിലും ബസിലും മാത്രമല്ല ടാക്‌സി, ട്രാം, മറൈന്‍ ഗതാഗതം എന്നിവയിലും ഫേഷ്യല്‍ ഡിറ്റക്ഷന്‍ സംവിധനം വഴി യാത്ര ചെയ്യാനാകും. തടസമില്ലാത്ത യാത്ര വാഗ്ദാനം ചെയ്യുന്ന സ്മാര്‍ട്ട് ഗേറ്റ് എന്ന സംവിധാനത്തിലൂടെയാണ് ഇത് സാധ്യമാക്കുക. യാത്രക്കാര്‍ ആദ്യം സ്മാര്‍ട്ട് ഗേറ്റ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ശേഷം ത്രിഡി ക്യാമറ ഉപയോഗിച്ച് അവരുടെ മുഖം തിരിച്ചറിയും. തുടര്‍ന്ന് ബയോ-ഡാറ്റ പരിശോധിച്ചുറപ്പിക്കുകയും യാത്രാനിരക്ക് അവരുടെ അക്കൗണ്ടില്‍ നിന്ന് കുറയ്ക്കുകയുമാണ് ചെയ്യുക.

ഇന്ന് ആരംഭിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി പ്രദര്‍ശനമേളായ ജൈറ്റക്‌സില്‍ സ്മാര്‍ട്ട് ഗേറ്റ് സംവിധാനം ആര്‍ടിഎ അവതരിപ്പിക്കും. ആര്‍ടിഎ സേവന കേന്ദ്രം സന്ദര്‍ശിക്കാതെ തന്നെ വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറാന്‍ കഴിയുന്ന ഡ്രൈവ് ആപ്പും ആര്‍ടിഎ വികസിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ വാഹന വില്‍പ്പനയുമായി ബന്ധപ്പെട്ട മുഴുവന്‍ നടപടി ക്രമങ്ങളും ഡിജിറ്റലായി തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയും. ഒഴിവുളള പാര്‍ക്കിംഗ് സ്ഥലങ്ങള്‍ മുന്‍ കൂട്ടി കണ്ടെത്താന്‍ കഴിയുന്ന സംവിധാനവും ആര്‍ടിഎ പൊതുജനങ്ങള്‍ക്കായി അവതരിപ്പിക്കും. ലോകത്തിലെ ആദ്യത്തെ ത്രീഡി പ്രിന്റഡ് അബ്രയുടെ മാതൃകയും ജൈറ്റക്‌സില്‍ പ്രദര്‍ശിപ്പിക്കും. ആധുനിക സാങ്കേതി വിദ്യകള്‍ ഉപയോഗിച്ച് പരമ്പരാഗത രീതിയിലാണ് 20 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഇലക്ട്രിക് അബ്ര ആര്‍ടിഎ രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡോക്ടർ ഹാരിസിന്റേത് വിമർശിക്കേണ്ട നടപടിയെന്ന് എം വി ​ഗോവിന്ദൻ

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാ​ഗം മേധാവി ‍ഡോ....

കോന്നി പോലീസ് സ്റ്റേഷനിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇല്ലാതായിട്ട് ഒരു മാസം

0
കോന്നി : പോലീസ് സ്റ്റേഷനിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇല്ലാതായിട്ട്...

മണ്ണടി പടിഞ്ഞാറ് എൻഎസ്എസ് കരയോഗത്തിന്റെ കുടുംബ സംഗമവും കലാമേളയും നടന്നു

0
മണ്ണടി : പടിഞ്ഞാറ് 238-ാംനമ്പർ എൻഎസ്എസ് കരയോഗത്തിന്റെ കുടുംബ സംഗമവും...

സൂംബാ ഡാൻസ് പദ്ധതിയെ വിമർശിച്ച ടി.കെ അഷ്റഫിനെതിരെ നടപടിയെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ

0
കോഴിക്കോട്: സൂംബാ ഡാൻസ് പദ്ധതിയെ വിമർശിച്ച വിസ്ഡം ജനറൽ സെക്രട്ടറിയും അധ്യാപകനുമായ...