ന്യൂഡല്‍ഹി : ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിന്‍റെ ചിത്രം വാട്സ്‌ആപ്പ് പ്രൊെഫെല്‍ ചിത്രമാക്കി ആളുകളെ കബളിപ്പിക്കാനും മുതിര്‍ന്ന ഉദ്യോഗസ്ഥരെ സ്വാധീനിക്കാനും ശ്രമിച്ച 22 വയസുകാരന്‍ അറസ്റ്റില്‍. ഇറ്റലിയില്‍ ജോലി ചെയ്യുന്ന ജമ്മു സ്വദേശിയായ ജഗന്‍ദീപ് സിങ് ആണ് ന്യൂഡല്‍ഹിയില്‍ അറസ്റ്റിലായത്. കുടുംബത്തോടൊപ്പം 2007 മുതല്‍ ഇറ്റലിയിലെ ഒഫനെന്‍ഗോയിലാണ് ജഗന്‍ദീപ് താമസിക്കുന്നത്. ഇന്ത്യയില്‍ ഒമ്പതാം ക്ലാസ് വരെ പഠിച്ചു. ഇറ്റലിയില്‍നിന്ന് 12-ാം ക്ലാസ് പാസായി.
തുടര്‍ന്ന് അവിടെ കമ്പനി തൊഴിലാളിയായി. നിരവധി യൂട്യൂബ് വീഡിയോകള്‍ കണ്ടശേഷമാണ് സിങ്ങിന് ആള്‍മാറാട്ട ആശയം ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. കേസില്‍ ജഗന്‍ദീപിന്‍റെ കൂട്ടാളി അശ്വനി കുമാറും (29) അറസ്റ്റിലായിട്ടുണ്ട്. വ്യാജ വാട്ട്സ്‌ആപ്പ് അക്കൗണ്ട് സൃഷ്ടിക്കാന്‍ സിങ്ങിന് ഒ.ടി.പി നല്‍കിയത് അശ്വനിയുടെ ഫോണില്‍ നിന്നാണ്. ഉപരാഷ്ട്രപതിയുടെ ചിത്രം പ്രൊെഫെല്‍ ചിത്രമാക്കിയശേഷം ഈ വ്യാജ അക്കൗണ്ട് ഉപയോഗിച്ച് ഉന്നത ഉദ്യോഗസ്ഥരില്‍നിന്ന് സഹായം തേടി സന്ദേശങ്ങള്‍ അയച്ചിരുന്നെന്നാണു പോലീസ് പറയുന്നത്.
തട്ടിപ്പിനെക്കുറിച്ച് ആരോ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കേസെടുത്തത്. പിന്നീടാണ് ഐ.പി. വിലാസം ഇറ്റലിയിലാണെന്ന് കണ്ടെത്തുന്നത്. ഇതിനിടെ ഒ.ടി.പി പങ്കിട്ട അശ്വനി കുമാറിനെ പഞ്ചാബില്‍നിന്നു പിടികൂടി. വിദേശികളുടെ റീജിയണല്‍ രജിസ്ട്രേഷന്‍ ഓഫീസ്, ബാങ്കുകള്‍, റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ജഗന്‍ദീപ് സിങ്ങിന്‍റെ വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചു. തുടര്‍ന്നാണ് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.