അടിമാലി : കൃഷിയിടത്തില്‍ ജോലിചെയ്യുകയായിരുന്ന കര്‍ഷകനെ കല്ലിനെറിഞ്ഞു വീഴ്ത്തി തൂമ്പ ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. തോക്കുപാറ വണ്ടാനത്ത് ഉതുപ്പിനെ (78) കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ തോക്കുപാറ മണ്ണുങ്കല്‍ എം.എസ്. മണികുട്ടനെയാണ് (49) വെള്ളത്തൂവല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഗുരുതര പരിക്കേറ്റ ഉതുപ്പ് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കര്‍ഷകനെ തൂമ്പ ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
RECENT NEWS
Advertisment