കായംകുളം : വള്ളികുന്നം പോലീസ് സ്റ്റേഷന് പരിധിയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കടുവിനാല്‍ മലവിള വടക്കതില്‍ ഷീജാലയത്തില്‍ സഞ്ജുവിനെ (സച്ചു -30) കാപ്പ നിയമ പ്രകാരം കരുതല്‍ തടങ്കലിലാക്കി. ഇയാള്‍ക്കെതിരെ വള്ളികുന്നം, നൂറനാട്, കുറത്തികാട്, മലപ്പുറം വളാഞ്ചേരി സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ നിലവിലുണ്ട്. വധശ്രമം, ആക്രമണം, മയക്കുമരുന്ന് കച്ചവടം തുടങ്ങിയവയാണ് കേസുകള്‍.
കുറ്റകൃത്യങ്ങളിലൂടെ നാടിന്റെ സമാധാന ജീവിതം തകര്‍ക്കുന്ന നടപടി തുടരുന്നതാണ് കരുതല്‍ തടങ്കലിന് കാരണമായത്. തുടര്‍ന്ന് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. എസ്ഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.