നെടുമ്പാശേരി: മിനി ലോറിയുടെ പിന്നില്‍ ബൈക്കിയിടിച്ച് യുവാവ് മരിച്ചു. പെരുമ്പാവൂര്‍ അല്ലപ്ര വെങ്ങോല ചെന്നംകുടി എല്‍ദോ പോളിന്‍റെ മകന്‍ ഡാനി മാത്യു (23) മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അഭിരാമിയെ പരുക്കുകളോടെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാത്രി ഒന്‍പതരയോടെ അത്താണി വിമാനത്താവള റോഡ് ജംഗ്ഷനിലെ സിഗ്നലിലാണ് അപകടം.മുന്നില്‍ പോവുകയായിരുന്ന മിനി ലോറി പെട്ടെന്ന് നിര്‍ത്തിയതിനെ തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മിനി ലോറിയുടെ പിന്നിലിടിച്ചായിരുന്നു അപകടം.