തൃശൂര്‍: ചാലക്കുടിയിലെ ലോഡ്ജില്‍ യുവാവും യുവതിയും തൂങ്ങിമരിച്ച നിലയില്‍. മരോട്ടിച്ചാല്‍ സ്വദേശി സജിത്, ഈറോഡ് സ്വദേശി അനിത എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അനിതയുടെ രണ്ടു കുട്ടികള്‍ ഇവരോടൊപ്പമുണ്ടായിരുന്നു. കുട്ടികളെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇരുവരും മരിച്ചുകിടക്കുന്ന വിവരം കുട്ടികള്‍ ലോഡ്ജ് അധികൃതരെ അറിയിക്കുകയായിരുന്നു. മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ചാലക്കുടിയിലെ ലോഡ്ജില്‍ യുവാവും യുവതിയും തൂങ്ങിമരിച്ച നിലയില്‍
RECENT NEWS
Advertisment