ചെന്നൈ : രണ്ടാം വിവാഹത്തിന് തടസ്സമെന്ന് പറഞ്ഞ് ഒമ്പത് മാസം പ്രായമുളള കുഞ്ഞിനെ വിറ്റ് യുവതി. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം.28 കാരിയായ ജബാമലരാണ് ഒമ്പത് മാസം മാത്രം പ്രായമുളള ആണ്‍കുഞ്ഞിനെ വിറ്റത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് നില്‍ക്കുകയായിരുന്നു ഇവര്‍.
വിരുധുനഗര്‍ ജില്ലയിലെ ആര്‍ മണികണ്ഠനുമായിട്ട് 2019 ലാണ് ജബാമലര്‍ വിവാഹിതയായത്. ദാമ്പത്യജിവിതത്തിലെ പ്രശ്‌നങ്ങള്‍ കാരണം ഇരുവരും കുറച്ച് മാസങ്ങളായി വേര്‍പിരിഞ്ഞ് നില്‍ക്കുകയായിരുന്നു. വഴക്കിനെ തുടര്‍ന്ന് ജബാമലര്‍ കുട്ടിയുമായി സ്വന്തം വീട്ടില്‍ പോയിരുന്നു.
പീന്നിട് വീട്ടുകാര്‍ ജബാമലറിന് വെറെ വിവാഹം നടത്താനൊരുങ്ങി. പുനര്‍വിവാഹത്തിന് കുട്ടിയൊരു തടസ്സം ആകുമെന്നു കരുത്തി വീട്ടുകാരും കൂടി ചേര്‍ന്നാണ് കുട്ടിയെ വില്‍ക്കാന്‍ ഒരുങ്ങിയത്. അച്ഛന്‍ സെല്‍വരാജ്,അമ്മ കിരുബ, സഹോദരന്‍ അന്റണി, ബന്ധുവായ ഡാനിയല്‍ എന്നിവര്‍ ചേര്‍ന്നാണ് കുട്ടിയെ വില്‍ക്കാന്‍ പദ്ധതിയിട്ടത്. കാര്‍ത്തികേയന്‍, ജസുദാസ് എന്നി രണ്ടു ഇടനിലക്കാര്‍ വഴിയാണ് ഇവര്‍ കുട്ടിയെ വിറ്റത്. എന്നാല്‍ കുട്ടിയുടെ അച്ഛനായ മണികണ്ഠന്‍ ഈ വിവരങ്ങളൊന്നും അറിഞ്ഞിരുന്നില്ല.
കുട്ടികളില്ലാത്ത ദമ്പതിമാരായ സെല്‍വാമണി ഭാര്യ ശ്രീദേവി എന്നിവര്‍ക്കാണ് കുട്ടിയെ വിറ്റത്. 3 ലക്ഷം രൂപ നല്‍കിയാണ് ഇവര്‍ കുട്ടിയെ വാങ്ങിയത്. ഈ വിവരം അറിഞ്ഞതോടെ മണികണ്ഠന്‍ കുട്ടിയെ അന്വേഷിച്ച് ജബാമലറിന്റെ വീട്ടില്‍ എത്തി. കുട്ടിയെ വിറ്റത് അറിഞ്ഞപ്പോള്‍ മണികണ്ഠനാണ് പോലീസില്‍ പരാതി നല്‍കിയത്.
പോലീസ് ഉടന്‍ തന്നെ അന്വേഷണം ആരംഭിക്കുകയും കുട്ടിയെ വാങ്ങിയ ദമ്പതികളെയും ഇടനിലക്കാരനായ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജബാമലരിനെയും വീട്ടുകാരെയും പിടികൂടാനുളള അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.