Wednesday, April 16, 2025 11:01 am

ജീവന്‍ കാത്തു രക്ഷിക്കേണ്ടവര്‍ കൊലയാളികളാകുമ്പോള്‍ ; യുവതിയുടെ ഫെയിസ് ബുക്ക് പോസ്റ്റ്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളം നമ്പര്‍ വണ്‍ ആണെന്നും ആരോഗ്യ മേഖല മികച്ചതാണെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ കൊട്ടിഘോഷിച്ച സര്‍ക്കാരിനു മുന്നില്‍ തീര്‍ച്ചയായും എത്തേണ്ട ഒരു വിവരമാണ് റെജിനി മോഹന്‍ എന്ന യുവതി ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അവസ്ഥയാണ് യുവതി കുറിച്ചിരിക്കുന്നത്.

റെജിനി മോഹന്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ:

ദയവായി നിവര്‍ത്തിയുണ്ടെങ്കില്‍ ആരും ഹോസ്പിറ്റലില്‍ വരരുത്, അതും മെഡിക്കല്‍ കോളേജില്‍. അത്രയ്ക്ക് വൃത്തിഹീനമായ 8 ആം വാര്‍ഡ്. ഐസി.യുവില്‍ പോലുമില്ല അല്‍പ്പം വൃത്തി. ബാത്ത് റൂമുകള്‍ എല്ലാം തന്നെ മലീമസം. അതൊക്കെ സഹിക്കാം ഇവിടുത്തെ സ്റ്റാഫുകളുടെ ആളുകളോടുള്ള പെരുമാറ്റം അല്‍പ്പം പോലും മനുഷ്യപ്പറ്റില്ലാത്ത വിധമാണ്,  എന്നാല്‍ കാവല്‍മാലാഖമാരെ പോലെ വളരെ ചുരുക്കം ചിലരുമുണ്ട്. മെഡിക്കല്‍ കോളേജിലെ മിക്ക സ്റ്റാഫുകളും including ഡോക്ടേഴ്സ് ഉള്‍പ്പടെ എന്തോ വലിയ സംഭവം ആണെന്ന് കരുതുന്നു. ഓരോ ജീവന്റേയും കാവലാളായ അവര്‍ ചിലപ്പോള്‍ ചെകുത്താന്മാര്‍ ആകുന്ന കാഴ്ച ദയനീയമാണു.

കൂടെ കിടന്ന ഒരു രോഗിയുടെ സര്‍ജ്ജറി നടന്നു, ഡോക്ടറുടെ അനാസ്ഥ കാരണം ഇന്‍ഫക്ഷന്‍ ആയി ആള്‍ മരിച്ചു, രോഗി മരിച്ചതറിഞ്ഞ് ഡോക്ടര്‍ ആ പ്രദേശത്ത് വന്നില്ല, ഭയം സ്വന്തം ചികിത്സയിലെ പാകപ്പിഴ അല്ലേ, എങ്ങനെ വരും. ഓരോ മെഡിക്കല്‍ കോളെജിലേയും അവസ്ഥ മിക്കവാറും ഇങ്ങനെ തന്നെയാണു. ഒന്നേ പറയാന്‍ ഉള്ളു, ആരോഗ്യവകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ ഇത് നമ്മള്‍ പെടുത്തിയില്ലാ എങ്കില്‍ ഈ സ്റ്റാഫുകള്‍ തന്നെ ആകും ചിലപ്പോ ആരാച്ചാര്‍ ആകുന്നതും. ഓരോ രോഗിയും അവര്‍ക്ക് പഠിക്കാന്‍ ഉള്ള ഒരു ഉപകരണം മാത്രമാകുമ്പോള്‍ സാധാരണക്കാരന് എവിടെ രക്ഷ.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുതലപ്പൊഴിയിലെ പ്രതിസന്ധി ; മന്ത്രിതല ചർച്ച ഇന്ന്

0
മുതലപ്പൊഴി : മുതലപ്പൊഴിയിലെ പ്രതിസന്ധിയുടെ ബന്ധപ്പെട്ട മന്ത്രിതല ചർച്ച ഇന്ന്. ഉച്ചയ്ക്ക്...

വൃന്ദാവനം പ്രണമലക്കാവ് ദുർഗാദേവീ ക്ഷേത്രത്തിലെ ഉത്സവം കൊടിയേറി

0
റാന്നി : വൃന്ദാവനം പ്രണമലക്കാവ് ദുർഗാദേവീ ക്ഷേത്രത്തിലെ ഉത്സവം കൊടിയേറി....

അടൂർ താലൂക്കിലെ പട്ടയനടപടികൾ അതിവേഗം പൂർത്തീകരിക്കാന്‍ പട്ടയ അസംബ്ലി യോഗം തീരുമാനിച്ചു

0
അടൂർ : അടൂർ താലൂക്കിൽ വിതരണം ചെയ്യാനുള്ള മുഴുവൻ പട്ടയങ്ങളും...

യുഎഇയിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു

0
ദുബൈ : യുഎഇയിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു. പെടേന കെപി ഹൗസിൽ...