പാലക്കാട്: സ്വകാര്യ ലോഡ്ജ് മുറിക്കുള്ളില്‍ യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി. അകത്തേത്തറ കല്ലേക്കുളങ്ങര വെല്‍ഫെയര്‍ കോളനിയില്‍ ആനന്ദ് (33), സുജിത (35) എന്നിവരെയാണ് വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ 12ന് രാത്രി 9.30 മണിക്കാണ് ഇരുവരും കഞ്ചിക്കോട്ടെത്തി മുറിയെടുത്തത്. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് സേലത്തേക്ക് പോകുകയാണെന്ന് ഇവര്‍ അറിയിച്ചിരുന്നു. ഞായറാഴ്ച ഉച്ചവരെ ഇരുവരും പുറത്തിറങ്ങി ഭക്ഷണം കഴിച്ചിരുന്നു. വൈകിട്ട് ലോഡ്ജിലെ ജീവനക്കാര്‍ വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. തുടര്‍ന്ന് വാതില്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ വാളയാര്‍ പോലീസ് കേസെടുത്തു.