Thursday, June 27, 2024 6:13 am

വിവാഹവാഗ്ദാനം നൽകി 12 വയസുകാരിയെ തട്ടിക്കൊണ്ടുപോയ യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ: വിവാഹവാഗ്ദാനം നൽകി 12 വയസുകാരിയെ തട്ടിക്കൊണ്ടുപോകുകയും അമ്മയുടെ ബാഗിൽ നിന്ന് 50,000 രൂപ മോഷ്ടിക്കുകയും ചെയ്ത യുവാവ് പിടിയിൽ. ബീഹാർ വെസ്റ്റ് ചമ്പാരൻ ജില്ലയിൽ ബൽവാബഹുവൻ സ്ട്രീറ്റിൽ സലീം മിയാന്റെ മകൻ മെഹമ്മൂദ് മിയാനെയാണ് (38) അമ്പലപ്പുഴ പൊലീസ് ഇൻസ്‌പെക്ടർ എം. പ്രതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. 20 ന് ഉച്ചക്ക് 12 ഓടെ ആയിരുന്നു സംഭവം. പെൺകുട്ടിയുടെ അമ്മ ചെമ്മീൻ ഷെഡിൽ ജോലിക്ക് പോയ സമയം, വളഞ്ഞ വഴിയിലെ വാടക വീട്ടിൽ നിന്ന് പെൺകുട്ടിയുമായും അമ്മ ബാഗിൽ സൂക്ഷിച്ചിരുന്ന 50,000 രൂപയുമായും കടന്നുകളയുകയായിരുന്നു.തൊട്ടടുത്ത കെട്ടിടത്തിൽ മെഹമ്മൂദ് നേരത്തേ വാടകയ്ക്ക് താമസിച്ചിരുന്നു. വൈകിട്ടോടെ കുട്ടിയുടെ അമ്മ ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത് .

തുടർന്ന് അമ്പലപ്പുഴ സ്റ്റേഷനിൽ പരാതി നൽകി. പൊലീസിന്റെ അന്വേഷണത്തിൽ മെഹമ്മൂദ് പെൺകുട്ടിയേയും കൊണ്ട് കേരളാ എക്സ്പ്രസിൽ ബീഹാറിലേക്ക് സഞ്ചരിക്കുന്നതായി കണ്ടെത്തി.ജില്ലാ പൊലീസ് മേധാവി ചൈത്രാ തെരേസാ ജോണിന്റെ നിർദ്ദേശത്തെ തുടർന്ന് അമ്പലപ്പുഴ ഡിവൈ.എസ്.പി കെ.ജി. അനീഷിന്റെ നിർദ്ദേശാനുസരണം സബ് ഇൻസ്‌പെക്ടർ ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ബീഹാറിലേക്ക് യാത്ര തിരിച്ചു. എന്നാൽ യാത്രാ മദ്ധ്യേ മഹാരാഷ്ട്രയിലെ ബൽഹർഷാ റെയിൽവേ സ്റ്റേഷനിൽ വച്ച് റെയിൽവേ പൊലീസിന്റെ സഹായത്തോടെ ഇരുവരെയും കസ്റ്റഡിയിലെടുത്തു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ക്ഷേമപെൻഷൻ വിതരണം ഇന്ന് വിതരണം ചെയ്യും

0
തിരുവനന്തപുരം: ഒരു മാസത്തെ ക്ഷേമനിധി പെൻഷൻ ഇന്ന് മുതൽ വിതരണം ചെയ്യും....

പച്ചക്കറിക്ക് പൊള്ളുന്ന വില ; ചെറുകിടക്കാര്‍ വൻ പ്രതിസന്ധിയിൽ

0
പാലക്കാട്: പച്ചക്കറിക്ക് തീ വിലയായതോടെ താളം കണ്ടെത്താനാകാതെ ചെറുകിട ഹോട്ടല്‍ മേഖല....

എൽ.കെ അദ്വാനിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു

0
ഡൽഹി: മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബി.ജെ.പി. നേതാവുമായ എൽ.കെ. അദ്വാനിയെ ബുധനാഴ്ച രാത്രി...

ലിങ്കന്റെ പ്രതിമ വരെ ഉരുകി ; വാഷിങ്ടണിൽ വേനൽച്ചൂട് ശക്തമാകുന്നു, ജാഗ്രത മുന്നറിയിപ്പ്

0
വാഷിങ്ടൺ: വാഷിങ്ടൺ ഡി.സി.യിലെ വേനൽച്ചൂട് താങ്ങാനാകാതെ യു.എസ്. മുൻ പ്രസിഡന്റ് എബ്രഹാം...