കോട്ടയം : സുഹൃത്തിന്റെ അമ്മയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി സാമൂഹ്യമാധ്യമങ്ങളിലൂടെ വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റില്‍. പാലാ വള്ളിച്ചിറ മണലേല്‍പ്പാലം ഭാഗത്ത് കച്ചേരിപ്പറമ്പില്‍ വര്‍ക്കിയുടെ മകന്‍ ജെയ്മോന്‍ (20) ആണ് പാലാ പോലീസിന്റെ പിടിയിലായത്. വീട്ടമ്മയുടെ ചിത്രങ്ങള്‍ അവരറിയാതെ ക്യാമറയിലും മൊബൈല്‍ ഫോണിലും പകര്‍ത്തിയ ശേഷം എഡിറ്റ് ചെയ്ത് നഗ്‌നഫോട്ടോകളാക്കി സമൂഹമാധ്യമങ്ങള്‍ വഴി വില്പന നടത്തി ഒന്നരലക്ഷത്തോളം രൂപയാണ് പ്രതി കൈക്കലാക്കിയത്.
പണം സമ്പാദിക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രതി കുറ്റകൃത്യം ചെയ്തതെന്ന് പാലാ എസ്.എച്ച്.ഒ കെ.പി. ടോംസണ്‍ പറഞ്ഞു. ടെലഗ്രാം, ഷെയര്‍ ചാറ്റ് എന്നീ സമൂഹമാധ്യമങ്ങളില്‍ ഈ സ്ത്രീയുടെ പേരില്‍ അവരുടെ യഥാര്‍ത്ഥ ചിത്രങ്ങള്‍ ചേര്‍ത്ത് വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിക്കുകയായിരുന്നു ഇയാള്‍ ആദ്യം ചെയ്തത്.
പിന്നീട് അപരിചിതരായ ആളുകളോട് സ്ത്രീയാണെന്ന രീതിയില്‍ ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിച്ചശേഷം ആളുകള്‍ ആകൃഷ്ടരാകുമ്പോള്‍ സെക്സ് ചാറ്റ് നടത്തുകയും അങ്ങനെ പലരുമായും അടുപ്പം സ്ഥാപിക്കുകയും ചെയ്തു.
സ്ത്രീയെന്ന വ്യാജേനയുള്ള ഇയാളുടെ ചാറ്റില്‍ വീണ പലരും നഗ്‌നഫോട്ടോകള്‍ ആവശ്യപ്പെടുമ്പോള്‍ പണം നല്‍കിയാല്‍ കാണിക്കാം എന്നായിരുന്നു പ്രതി പറഞ്ഞിരുന്നത്. ഇതാനുസരിച്ച് പല ആളുകളും ഇയാളുടെ ചാറ്റിങ് കെണിയില്‍ വീഴുകയും , ഇയാളുടെ ഗൂഗിള്‍ പേ അക്കൗണ്ടിലേക്ക് പണം അയക്കുകയും ശേഷം മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അയച്ചു നല്‍കുകയുമായിരുന്നു .