കോന്നി : കലഞ്ഞൂരിൽ പെൺകുട്ടി വീടിനുള്ളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയായ യുവാവിനെ കൂടൽ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി രോഹിണി വിലാസം ശ്രീജിത്ത് (28) ആണ് പോലീസിന്റെ പിടിയിലായത്. നവംബർ ആറാം തീയതി ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കലഞ്ഞൂർ സ്വദേശിയായ ലക്ഷ്മി അശോകിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം കോന്നി ഡി വൈ എസ് പി രാജപ്പൻ റാവുത്തറുടെ മേൽ നോട്ടത്തിൽ കൂടൽ സി ഐ പുഷ്പകുമാർ, എസ് ഐ ഷിമിമോൾ എന്നിവർക്കായിരുന്നു അനേഷണ ചുമതല. പെൺകുട്ടിയുടെ ബാങ്ക് അക്കൌണ്ടുകളും സോഷ്യൽ മീഡിയ ബന്ധങ്ങളും പരിശോധിച്ചാണ് പോലീസ് ഇയാളെ പിടികൂടുന്നത്. ഇൻസ്റ്റഗ്രാമിൽ വ്യാജ അക്കൗണ്ട് നിർമ്മിച്ചാണ് ഇയാൾ പെൺകുട്ടിയുമായി സൗഹൃദത്തിലായത്. തുടർന്ന് പെൺകുട്ടിയിൽ നിന്നും പണം തട്ടി എടുത്തുവെന്നും പോലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.