വയനാട് : വീടിന്‍റെ മേൽക്കൂര നിർമാണത്തിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. തൃശ്ശൂരിലെ വരിനിലം നെടിയാനിക്കൽ അജിൻ ജെയിംസ് (ഉണ്ണി23) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടം. വെൽഡിങ് ഹോൾഡറിൽ നിന്ന് ഷോക്കേറ്റതാണെന്നാണ് നിഗമനം. മേൽക്കൂരയുടെ ഇരുമ്പുകമ്പി വെൽഡ് ചെയ്യുന്നതിനിടയില്‍ അജിന് ഷോക്കേൽക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ അറിയിച്ചതിനെ തുടർന്ന് വയനാട് ഗവ. മെഡിക്കൽ കോളേജ് പരിസരത്ത് നിന്ന് ആംബുലൻസ് എത്തി അജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മാനന്തവാടി എസ്.ഐ കെ.കെ. സോബിന്‍റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വയനാട് ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. വരിനിലത്തെ നെടിയാനിക്കൽ ജെയിംസി(ചാക്കോ)ന്‍റെയും വിനീതയുടെയും മകനാണ് അജിൻ. സഹോദരി: അർച്ചന.
മേൽക്കൂര നിർമാണത്തിനിടെ വെൽഡിങ് ഹോൾഡറിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു
RECENT NEWS
Advertisment