Monday, March 31, 2025 7:47 pm

വാടക ക്വാർട്ടേഴ്സിനകത്ത് യുവാവിനെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : തൃത്താല ഞാങ്ങാട്ടിരിയിൽ വാടക ക്വാർട്ടേഴ്സിനകത്ത് യുവാവിനെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി വലപ്പുഴ യാറം കണ്ടെയ്ങ്ങാട്ടിൽ ബഷീർ ആണ് മരിച്ചത്. 42 വയസായിരുന്നു. ക്വാർട്ടേഴ്സിൻ്റെ മുൻവശത്തെ ജനൽ ചില്ലുകൾ തകർന്ന നിലയിലാണ്. കഴിഞ്ഞ ദിവസം ബഷീറും ഭാര്യയും താമസിച്ചിരുന്ന ക്വാർട്ടേഴ്സിനകത്ത് നിന്നും ബഹളം കേട്ടിരുന്നതായി സമീപവാസികൾ പറഞ്ഞു. രാത്രിയിലും ഉച്ച സമയത്തുമെല്ലാം കതക് തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അയൽവാസികൾ വീട്ടിൽ കയറി നോക്കിയപ്പോഴാണ് മുറിയിൽ രക്തം വാർന്ന് മരിച്ചനിലയിൽ ബഷീറിനെ കാണുന്നത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് തൃത്താല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം നടന്ന ബഹളത്തിൽ തകർന്ന ജനൽ ചില്ല് കാലിൽ തട്ടി ബഷീറിന് മുറിവേറ്റിരുന്നതായും ഇതിൽ നിന്നും രക്തം വാർന്ന് പോയതാണ് മരണകാരണമെന്നുമാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇരവികുളം ദേശീയോദ്യാനം നാളെ തുറക്കും ; ഏപ്രില്‍ അവസാനത്തോടെ വരയാടുകളുടെ സെന്‍സസ് ആരംഭിക്കും

0
ഇടുക്കി: വരയാടുകളുടെ പ്രജനനകാലത്തെ തുടര്‍ന്ന് അടച്ചിരുന്ന ഇരവികുളം ദേശീയോദ്യാനം നാളെ മുതല്‍...

മലപ്പുറത്ത് മണ്ണുമാന്തി യന്ത്രം തട്ടി നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

0
മലപ്പുറം: മലപ്പുറത്ത് ദേശീയപാതയിൽ മണ്ണുമാന്തി യന്ത്രം തട്ടി അന്യസംസ്ഥാന തൊഴിലാളി മരിച്ചു....

റാന്നിയിൽ വീട് നിര്‍മ്മാണ സാധനങ്ങളുമായി വന്ന മിനി ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

0
റാന്നി: പത്തനംതിട്ടയില്‍ നിന്നും വീട് നിര്‍മ്മാണ സാധനങ്ങളുമായി വന്ന മിനി ലോറി...

കോന്നി ഗാന്ധിഭവൻ ദേവലോകത്തിൽ സ്നേഹപ്രയാണം 796 മത് ദിന സംഗമവും റംസാൻ ദിനാഘോഷവും നടന്നു

0
പത്തനംതിട്ട : കോന്നി ഗാന്ധിഭവൻ ദേവലോകത്തിൽ സ്നേഹപ്രയാണം 796 മത് ദിന...