കോന്നി : കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവ് ചികിത്സാ സഹായം തേടുന്നു. കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞുവരുന്ന കോന്നി എലിയറയ്ക്കലിലെ പൂക്കട ഉടമ നജീബ് ഖാൻ (45)ആണ് ചികിത്സാ സഹായം തേടുന്നത്. കഴിഞ്ഞ ഇരുപതിന് രാത്രി ഏഴ് മണിയോടെ ആണ് അപകടം നടന്നത്. അരുവാപ്പുലത്തെ ക്ഷേത്രത്തിൽ പൂ കൊടുത്ത് മടങ്ങി വരുമ്പോൾ ഇയാൾ സഞ്ചരിച്ച ബൈക്ക് കാട്ടുപന്നി കുത്തി മറിക്കുകയായിരുന്നു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ നജീബ് ഖാൻ തിരുവല്ല ബിലിവേഴ്സ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
തലയ്ക്കും കഴുത്തിലും വാരിയെല്ലിനും ഗുരുതര പരിക്ക് പറ്റിയ യുവാവിന് തലയ്ക്ക് മേജർ ഓപ്പറേഷൻ നടത്തി. ഇനി കഴുത്ത്, വാരിയെല്ല്, ഇടുപ്പ് എന്നീ ഭാഗങ്ങളിൽ ഓപ്പറേഷൻ നടത്തേണ്ടതുണ്ട്. ഭീമമായ തുക ആവശ്യമായ വരുന്ന ഈ ചികിത്സക്ക് ആവശ്യമായ തുക കണ്ടെത്താൻ കഴിയാതെ വലയുകയാണ് ഭാര്യയും രണ്ട് കുട്ടികളും. ആശുപത്രിയിൽ അത്യാസന്ന നിലയിലാണ് നജീബ് ഇപ്പോൾ. മാതാവും ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്വാസമാണ് നജീബ് ഖാൻ. ഇദ്ദേഹത്തിന്റെ ചികിത്സക്ക് ഇനിയും ഒട്ടേറെ പണം ആവശ്യമായി വരും എന്നാണ് ബന്ധപെട്ടവർ അറിയിക്കുന്നത്. തുടർചികിത്സകൾക്കായി സുമനസുകളുടെ കാരുണ്യം തേടുകയാണ് നജീബിന്റെ കുടുംബം. ഇതിനായി കോന്നി സൗത്ത് ഇന്ത്യൻ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ :0377053000009876, shefin R, South Indian Bank, konni, IFSC : SBIL0000377, G pay ; 00919747910066